കൊച്ചി: നിവിന്‍ പോളിക്കെതിരായ ആരോപണത്തില്‍ പീഡനം നടന്നുവെന്ന് പറഞ്ഞ തിയതികള്‍ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്ന് യുവതി. അതിക്രമം നടന്ന തിയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും ഇവര്‍ പറയുന്നു. പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽവച്ച് ലൈംഗിക അതിക്രമം ഉണ്ടായി എന്നാണ് യുവതിയുടെ പരാതി. എന്നാൽ ആ ദിവസങ്ങളിൽ നിവിന്‍ പോളി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. പീഡനം നടന്ന തീയതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകി.
അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.
“വിശ്വാസം എല്ലാം പോയിരിക്കുകയാണ് ഇപ്പോൾ. കേസിനെപ്പറ്റി ഒന്നും പറയുന്നില്ല. സുനിൽ എന്ന വ്യക്തി ഇപ്പോഴും മറവിലാണ്. സുനിലിന്റെ അഭിഭാഷകൻ എന്ന പേരിൽ ഒരാൾ വന്നുപോയിട്ടുണ്ട്. കേസിൽ ഇപ്പോൾ പ്രതീക്ഷയില്ല. ഡേറ്റ് ചുമ്മാതെ ഉറക്കപ്പിച്ചിൽ പറഞ്ഞുപോയതാണ്. നിവിൻ പാസ്പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അവരുടേതാണ്, അത് കണ്ടുപിടിക്കട്ടെ”- യുവതി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഡിസംബർ പതിനാലിന് നിവിൻ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. എന്നാൽ 2023 ഡിസംബർ പതിനാലിന് നിവിൻ തനിക്കൊപ്പം “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാർവതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്കിയ പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്ല് സ്വദേശിയാണ് പരാതിക്കാരി. ആരോപണം പുറത്ത് വന്നതിന് പിന്നാലെ നിവിന്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പൊരുതുമെന്നുമാണ് നിവിന്‍ പറഞ്ഞത്. യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.