കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ. ദക്ഷിണ ചൈന കടലിലും വിയറ്റ്‌നാമിന്റെ തീര മേഖലകളിലും വെള്ളിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആഗോളതാപനമാണ് ഇത്തരത്തിൽ ലോഹം അടിഞ്ഞ് കൂടാൻ കാരണം എന്നും ഗവേഷകർ വ്യക്തമാക്കുന്നു. ചൈനയിലെ ഹെഫീ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജിയോസയൻസ് അസോസിയേറ്റ് പ്രൊഫസറായ ലിക്വിയാംഗ് സു വാണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
ആഗോളതാപനത്തിന്റെ ഫലമായി ദക്ഷിണ ചൈനാ കടലിൽ വലിയ വെള്ളിശേഖരമാണ് ഇതിനോടകം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ലോകത്തുള്ള സമുദ്രങ്ങളുടെയെല്ലാം അടിത്തട്ടിൽ ഇത്തരത്തിൽ വെള്ളിയടിയുന്നുണ്ടാകും. 1850 മുതലാണ് വിയറ്റ്‌നാമിന്റെ തീരമേഖലകളിൽ വെള്ളി അടിയാൻ തുടങ്ങിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇതും വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മറ്റ് മൂലകങ്ങളും ലോഹങ്ങളും പോലെ വെള്ളിയും മണ്ണിൽ നിന്നാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇത്തരത്തിൽ പാറക്കെട്ടുകളിലും മറ്റുമുള്ള വെള്ളി മഴവെള്ളത്തിലൂടെ സമുദ്രങ്ങളിൽ ഒലിച്ചെത്തുന്നു.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ശക്തമായ മഴയ്ക്ക് കാരണം ആയി. ഇതിന് പുറമേ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ഉൾപ്പെടെ പ്രവർത്തന ഫലമായി കടലിന്റെ ആഴങ്ങളിലും വെള്ളി രൂപപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് വെള്ളി ശേഖരം കടലിനുള്ളിൽ അടിയാൻ ആരംഭിച്ചത്.എന്നാൽ ഇത് കടലിലെ ജീവി വർഗ്ഗങ്ങൾക്ക് വളരെ ദോഷമാണ് എന്നും ലിക്വിയാംഗ് സു വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ വെള്ളി ഇത്തരത്തിൽ അടിയുന്നത് അധികം വൈകാതെ കടലിലെ ജീവികളുടെ നാശത്തിന് വഴിവയ്ക്കും.
STORY HIGHLLIGHTS: Silver is piling up in seas and oceans, researchers explain why