തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെ 5 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന കൻോമെൻ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ സമരം നടത്തുകയോ, പൊതുജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നിൻെറ ഉപാധി. ഉപാധി ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.
പ്രതികള്‍ ഓരോരുത്തരും 50,000 രൂപ ആള്‍ ജാമ്യം നൽകണം. പൊതുമുതൽ നശിപ്പിച്ചത് പ്രതികള്‍ ഓരോരുത്തരും 1,500 രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് മറ്റ് ഉപാധികള്‍.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു ഹാജരായി. വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.
പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്ഡഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ഏഴുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
പൂജപ്പുര സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രവർത്തകർ സ്വീകരണം നൽകി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.