മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഓടുന്ന വണ്ടിയിലിരിക്കുമ്പോൾ ഓക്കാനം അഥവാ ഛർദിക്കാൻ തോന്നുന്നത്. ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുമ്പോൾ പലരും ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഈ ഒരു പ്രശ്നം കാരണം ആഗ്രഹിച്ച സ്ഥലങ്ങളിൽ പോകാനോ യാത്ര പൂർണമായി ആസ്വദിക്കാനോ കഴിയാത്ത അവസ്ഥ വരെ ഉണ്ടാകുന്നു. മോഷൻ സിക്ക്നെസ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വാഹനം മുന്നോട്ട് ചലിക്കുമ്പോഴും ശരീരം നിശ്ചലമായി ഇരിക്കുന്നു. ഈ അസന്തുലിതാവസ്ഥയാണ് ഈ തോന്നലിന് കാരണമാകുന്നത്.
ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മില്‍ വിരുദ്ധതയുണ്ടാകുമ്പോളാണ് മോഷൻ സിക്ക്നെസ് ഉണ്ടാകുന്നത്. ഓക്കാനം, ഛർദി, തലകറക്കം എന്നിവയാണിതിന്റെ ലക്ഷണം. യാത്ര സമയം ഫോണിൽ തന്നെ നോക്കിയിരിക്കുക, ബുക്ക് വായിക്കുക, ഗെയിം കളിക്കുക ഇതിലൊക്കെ ഏർപെടുമ്പോൾ ഛര്ദിക്കാന് തോന്നുന്നത് സ്വാഭാവികമാണ്.
ഒരുപാട് നേരം ഒരേ വസ്തുവിൽ തന്നെ ശ്രദ്ധവെച്ചിരിക്കുന്നതാണ് ഓക്കാനം വരാനും ഛര്ദിക്കാന് തോന്നുന്നതിന്റെയും പ്രധാന കാരണം. പ്രതിവിധിയായി കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കി കൊണ്ടിരിക്കുക, ധാരാളം വെള്ളം കുടിക്കുക, യാത്രാസമയം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക, യാത്ര ചെയ്യുന്നതിന് മുൻപ് അമിതമായി ആഹാരം കഴിക്കാതിരിക്കുക, വിൻഡോ സീറ്റിൽ ഇരിക്കാൻ ശ്രമിക്കുക, യാത്രാസമയം ഉറങ്ങുക, യാത്ര ചെയ്യുന്നതിന്റെ എതിര്ദിശയിലേക്ക് ഇരിക്കരുത്, കഴിവതും വാഹനത്തിന്റെ മുന്നിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക
ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നത്തെ മറികടക്കാൻ സാധിക്കും.
STORY HIGHLIGHT: Motion sickness