ലഖ്നൗ: ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് നാല് പേര് മരിച്ചു. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടം തകർന്നതിനെ തുടർന്ന് കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു. എൻ.ഡി.ആർ.എഫ്, എസ്.ആർ.ഡി.എഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.