കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും. മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാകും സർക്കാർ ഹൈക്കോടതിൽ അപ്പീൽ നൽകുക. പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണു സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണു ചൂണ്ടിക്കാട്ടുന്നത്.
മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് പുറത്തുവന്നിട്ടില്ല. ഇതിനു ശേഷമേ ഹൈക്കോടതിയെ സമീപിക്കുന്നതിൽ തുടർ തീരുമാനങ്ങളുണ്ടാകൂ.
















