തന്റേതായ അഭിനയ ശൈലികൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവ നടിയാണ് ശിവദ. ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം സിനിമയില്‍ സജീവമാണ്. ഇപ്പോള്‍ ഇതാ ജീത്തു ജോസഫിന്റെ 12ത്ത് മാനിലേക്ക് തന്നെ അഭിനയിക്കാനായി വിളിച്ച അനുഭവം തുറന്നു പറയുകയാണ് ശിവദ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആശിര്‍വാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് കെആര്‍ കൃഷ്ണ കുമാറിന്റെ തിരക്കഥയില്‍ സുനിര്‍ ഖേതര്‍പാലിന്റെ കഥയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് 12ത്ത് മാന്‍.
’12ത്ത് മാനിലേക്ക് ജീത്തു സാര്‍ വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണ്‍ എടുത്തത്. സാറിന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടില്ലായിരുന്നു. അപ്പോള്‍ അച്ഛന് ഫോണ്‍ എടുത്തിട്ട് പറഞ്ഞു, ശിവദ വരുമ്പോള്‍ തിരിച്ചു വിളിക്കാന്‍ പറയാം എന്ന്. അങ്ങനെ ഞാന്‍ വന്നപ്പോള്‍ അച്ഛന് എന്നോട് പറഞ്ഞു നിന്നെ ഒരു ജീത്തു വിളിച്ചിരുന്നു എന്ന്. അപ്പോള്‍ വിചാരിക്കുകയായിരുന്നു ആരാ ഈ ജീത്തു എന്ന്. ഇനി കൂടെ കോളേജില്‍ പഠിച്ച ആരെങ്കിലുമാണോ എന്നും ആലോചിച്ചു. കുറിച്ച് കഴിഞ്ഞ് സാര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ എന്നോട് പറഞ്ഞു, ശിവദ ഞാന്‍ ജീത്തു ആണെന്ന്. അപ്പോള്‍ സാറിന്റെ സംസാരത്തിന്റെ ടോണില്‍ നിന്നാണ് ഇത് ജീത്തു ജോസഫ് ആണെന്ന് എനിക്ക് മനസ്സിലായത്. ഞാന്‍ പെട്ടെന്ന് ഞെട്ടിപ്പോയി.’
‘മകള്‍ ഉള്ള സമയമായിരുന്നു, ഞാന്‍ പെട്ടെന്ന് ഫോണും എടുത്തോണ്ട് മുകളിലേക്ക് ഓടി. അപ്പോളാണ് സാര്‍ പറയുന്നത് ശിവദ നമുക്കൊരു കൊച്ചു സിനിമയുണ്ട്. കാരണം കൊറോണയുടെ സമയമാണ്. കുറച്ച് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട് ഇതില്‍ എന്ന്. പിന്നെ അദ്ദേഹം പറഞ്ഞു, കൊച്ചു സിനിമയാണെങ്കിലും ഇതൊരു വലിയ സിനിമയാണ് . കാരണം ലാലേട്ടന് ഉണ്ട് എന്ന് പറഞ്ഞു. അപ്പോളാണ് എന്റെ മനസ്സില്‍ ഒരു ലഡു പൊട്ടിയത്. പിന്നെ സ്ക്രിപ്റ്റ് വായിക്കാന്‍ പോയി. എനിക്ക് തോന്നുന്നു ഞാനാണ് ഏറ്റവും ലാസ്റ്റ് ഡിസ്ക്രിപ്റ്റ് വായിച്ചത്. പിന്നെ അവിടെ ചെന്നു. ഷൂട്ട് ഒക്കെ നടന്നു.’ ശിവദ പറഞ്ഞു. ഉണ്ണി മുകുന്ദന് , അനുശ്രീ , അനു സിത്താര , സൈജു കുറുപ്പ് രാഹുല്‍ മാധവ് , ചന്ദുനാഥ് നായര്‍ , അനു മോഹന്‍ , പ്രിയങ്ക നായര്‍ , ലിയോണ ലിഷോയ് , അദിതി രവി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
STORY HIGHLIGHTS: Shivada about Jeethu Joseph