കണ്ണൂർ, സെപ്റ്റംബർ 7, 2024 : പ്രമുഖ ആശുപത്രി ശൃംഖലയായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ,(കിംസ്) കണ്ണൂരിൽ പ്രവർത്തിക്കുന്ന ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രവർത്തന, മേൽനോട്ടചുമതലകൾ ഏറ്റെടുത്തു. പാട്ടക്കരാർ അടിസ്ഥാനത്തിലാണ് കൈമാറ്റം. 2020ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ 189 കിടക്കകളും ആറ് ഓപ്പറേഷൻ തിയറ്ററുകളും ഒരു കാത് ലാബുമാണുള്ളത്. പൂർണമായും കിംസിന്റെ ഉടമസ്ഥാവകാശമുള്ള ഉപകമ്പനിയായ കിംസ് സ്വസ്ഥ പ്രൈവറ്റ് ലിമിറ്റഡാണ് കരാർ നടപടികളുമായി മുന്നോട്ട് പോയത്.
കരാറിന്റെ ഭാഗമായി ഇനി കണ്ണൂരിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പേര് കിംസ് ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എന്നാക്കും. കിടക്കകളുടെ എണ്ണം 350 ആക്കി ഉയർത്തും. എല്ലാ സ്പെഷ്യലിറ്റികളിലും ആധുനിക സംവിധാനങ്ങൾ കൊണ്ടുവരും. അവയവംമാറ്റിവെയ്ക്കൽ, റോബോട്ടിക് ശസ്ത്രക്രിയകൾ, സമഗ്രമായ കാൻസർ ചികിത്സ എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
കൂടുതൽ പ്രശസ്ത ഡോക്ടർമാരും വ്യക്തികളും കിംസിന്റെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന സൂചന മാനേജ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഇത്തരത്തിൽ കേരളത്തിലെ കൂടുതൽ ആശുപത്രികളുടെ പ്രവർത്തനം ഏറ്റെടുക്കുമെന്ന് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സിഇഒ ഡോ. അഭിനയ് ബൊള്ളിനേനി പറഞ്ഞു. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പോലെ അറിയപ്പെടുന്ന ഒരു ആശുപത്രി ശൃംഖലയുമായി സഹകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമുണ്ടെന്ന് ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപതിയുടെ ഡയറക്ടർ അനുപ് കല്ലാളത്തിൽ പറഞ്ഞു.
STORY HIGHLIGHTS: Krishna Institute of Medical Sciences, Hyderabad has taken over the management of Sreechand Specialty Hospital, Kannur