തടി ഒരുപാട് കൂടുതലുള്ളവരും തടി ഒരുപാട് കുറവുള്ളവരും തുല്യ ദുഖിതരാണ്. വളരെ മെലിഞ്ഞിരിക്കുന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ ഇതുമൂലം അപകർഷതാബോധവും ഉണ്ടാകാറുണ്ട്. കവിളൊക്കെ ഒന്ന് തുടുക്കണം, ഇടുപ്പിന്റെ ഭാഗം ഒക്കെ കുറച്ചൂടെ മെച്ചപ്പെടണം ഇങ്ങനെ ഒക്കെ പല ആഗ്രഹങ്ങൾ മെലിഞ്ഞ പെൺകുട്ടികൾക്ക് ഉണ്ടാവുന്നത് സ്വാഭാവികം.
തടി കൂടുവാന്‍ എന്താണ് വഴി എന്ന് അന്വേഷിച്ചു വിഷമിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. തടി കുറക്കാന്‍ മാത്രമല്ല കൂടുവാനും പലർക്കും പാടാണ്. അത് പലപ്പോഴും ചിട്ടയോടെ , കൃത്യമായി കാര്യങ്ങള്‍ ചെയ്യഞ്ഞിട്ടാണ്. അത് ചെയ്താല്‍ തീര്‍ച്ചയായും ശരീരത്തിൽ നല്ല വിത്യാസം ഉണ്ടാകും. ചിലരുടെ ദേഹപ്രകൃതം മെലിഞ്ഞാതാണ്. ഇങ്ങനെയുള്ളവരുടെ പാരമ്പര്യം ശ്രദ്ധിച്ചാലും എല്ലാർക്കും ഒരു മെലിഞ്ഞ ശരീരപ്രകൃതമായിരിയ്ക്കും കാണുന്നത്. ഇങ്ങനെയുള്ളവർ എത്ര ശ്രമിച്ചായാലും ഒരു പരിധിക്കപ്പുറം വണ്ണം വെയ്ക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. എന്നിരുന്നാൽപ്പോലും ചില സന്ദർഭങ്ങളിൽ വിവാഹത്തിന് മുമ്പോ വിശേഷ അവസരങ്ങളിലോ മറ്റും ഏതെങ്കിലും രീതിയിൽ വണ്ണം വെയ്ക്കാൻ സാധിക്കും. തടി കൂട്ടാൻ കഴിയാത്തതിന്റെ മറ്റൊരു കാരണം ബേസൽ മെറ്റബോളിക് റേറ്റ് കൂടുതലാകുന്നതാണ്. അതായത് ഏത് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് ദഹിച്ച് അങ്ങിങ് കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞ് കിടക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഈ രണ്ട് കാരണങ്ങൾ മാറ്റിവെച്ചാൽ പോലും മെലിഞ്ഞിരിക്കുന്നവർ അങ്ങനെതന്നെ മെലിഞ്ഞിരിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം.
ഇങ്ങനെയുള്ളവർക്ക് ശരീരം പുഷ്ടിപ്പെടുത്താനായി പല കാര്യങ്ങൾ ചെയ്യാം. ഒന്നാമതായി വിശപ്പില്ലെങ്കിൽ വിശപ്പുണ്ടാവുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ്. പലപ്പോഴും പലരും സ്കൂളിലോ കോളേജിലോ മറ്റ് ജോലി ആവശ്യങ്ങളാക്കയോ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യമായി പോഷകങ്ങൾ നിറഞ്ഞ ആഹാരമായിരിക്കില്ല കഴിക്കുന്നതും. ഇങ്ങനെ കഴിക്കാതെ വയറുചുരുങ്ങി വിശപ്പ് കെട്ടുപോകുന്ന അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ വിളർച്ച, കൃമിശല്യം, മലബന്ധം ഇങ്ങനെയുള്ള കാരണങ്ങളിലും വിശപ്പില്ലായ്മ ഉണ്ടാകും.
ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണവും വണ്ണം കുറയാം. ഹൈപ്പർ തൈറോയ്ഡിസം പോലുള്ള രോഗാവസ്ഥ ഉണ്ടെങ്കിൽ അതിനു വേണ്ട പരിഹാരം കാണുക. മാത്രമല്ല ആഹാരം കഴിക്കുന്ന രീതിയിലും മാറ്റം വരുത്താം. സാധാരണ 3 നേരങ്ങളിലായിട്ടാണ് ആഹാരം കഴിക്കുന്നതെങ്കിൽ അതിനെ സ്പ്ലിറ്റ് ചെയ്ത് നാലോ അഞ്ചോ നേരങ്ങളിലായി കഴിക്കുക. ഇങ്ങനെ കഴിക്കുന്നത് മൂലം രക്തത്തിലെ ഗ്ലുക്കോസ് ലെവൽ അമിതമായി കൂടുന്നതിനും കുറയുന്നതിനും പകരം സ്ഥായിയായി ഇരിക്കും.
വണ്ണം കൂട്ടുന്നതിന് വേണ്ടി കണ്ണിൽ കാണുന്ന സാധങ്ങളെല്ലാം വലിച്ചുവാരി കഴിക്കുന്നത് കൊണ്ട് പൊണ്ണത്തടി ഉണ്ടാക്കാം എന്നാത്തല്ലാതെ, ആരോഗ്യകരമായിട്ടുള്ള തടി ഒരിക്കലും ഉണ്ടാവുകയില്ല. ആവശ്യമുള്ളത്ര അന്നജം, ആവശ്യമുള്ളത്ര പ്രോട്ടീൻ, ആവശ്യമുള്ള കൊഴുപ്പ്, വിറ്റമിൻസ്, മിനറൽസ്, ഒമേഗ 3 ഫാറ്റിആസിഡ്, മറ്റു പോഷകങ്ങൾ ഇവയെല്ലാം ഉൾപ്പെട്ട ഭക്ഷണം വേണം കഴിക്കേണ്ടത്.
STORY HIGHLIGHT: How to Gain Weight