പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ആരാധകരെ ആണ് താരം സ്വന്തം ആക്കിയത്. ഒരു അവതാരകൻ എന്ന നിലയിൽ വളരെ മികച്ച രീതിയിൽ വിജയം നേടിയിട്ടുള്ള താരം തന്നെയാണ് ഗോവിന്ദ് പത്മസൂര്യ. വളരെ പെട്ടെന്ന് തന്നെ വലിയൊരു ആരാധകനിരയെ താരത്തിന് സ്വന്തമാക്കാനും സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ സിനിമയിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്..
ഇപ്പോൾ ഒരു പുതിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാര്യയായ ഗോപികയെ കുറിച്ചാണ് താരം പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായികക്കൊപ്പം ഉള്ള റൊമാൻസ് രംഗങ്ങൾ കണ്ടപ്പോൾ ഗോപികക്ക് അസൂയ തോന്നിയോ എന്ന് ചോദ്യത്തിന് ആയിരുന്നു താരം മറുപടി പറഞ്ഞിരുന്നത്. ‘ഗോപിക ഈ ഫീൽഡിൽ ഉള്ള കുട്ടി ആയതു കൊണ്ട് അത്തരത്തിലുള്ള അസൂയയോ പ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ലന്ന് മാത്രമല്ല, വളരെ നല്ല രീതിയിലാണ് ഗോപിക സംസാരിക്കുകയും ചെയ്യുന്നത്. എങ്കിലും തമാശയായിട്ട് ഒക്കെ ചിലപ്പോൾ പറയും എന്നോട് ഇത്രയും റൊമാൻസ് ഒന്നും കാണിക്കുന്നില്ലല്ലോ എന്നൊക്കെ, അത് വളരെ തമാശയായിട്ട് പറയുന്നതാണ്. അല്ലാതെ എന്തെങ്കിലും ഒരു കാര്യം കണ്ടാൽ ഉടനെ പ്രശ്നമുണ്ടാക്കുന്ന സ്വഭാവം ഒന്നും ഗോപികയ്ക്കില്ല. ഈ ഫീൽഡ് കൂടി ആയതുകൊണ്ട് എല്ലാ കാര്യങ്ങളും ഗോപിക ശ്രദ്ധിച്ചാണ് ചെയ്യുന്നത് എന്നും താരം പറയുന്നുണ്ട്. ‘
ഭാര്യയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അതേസമയം നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് മികച്ച കമന്റുകളുമായി എത്തുന്നത്.
Story Highlights ; Govindh Pathmasurya talkes Gopika