മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യയെ പോലെ തന്നെ നടൻ ദിലീപും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഇരുവരും ഭാഗ്യ ജോഡികൾ ആണ് എന്നാണ് പൊതുവേ മലയാള സിനിമ മേഖലയിൽ എല്ലാവരും പറയുന്നത്. എന്നാൽ തങ്ങൾ ഭാഗ്യ ജോഡികളാണ് എന്ന് തങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് പഴയ അഭിമുഖത്തിൽ കാവ്യ പറയുന്നുണ്ട്. ആരാധകരായി ഇട്ടതാണ് ഭാഗ്യജോഡികൾ എന്ന പേര് അല്ലാതെ ഞങ്ങൾ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്.
.ആ വാക്കുകൾ വളരെ പെട്ടെന്ന് ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. അതോടൊപ്പം പഴയ ഒരു അഭിമുഖത്തിൽ കാവ്യ പറയുന്ന ചില കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണല്ലോ യഥാർത്ഥത്തിൽ ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ് ആളുകൾ ഇപ്പോൾ ഈ പഴയ അഭിമുഖം കണ്ടുകൊണ്ട് പറയുന്നത്.
‘എന്തെങ്കിലും ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടിയെടുക്കണം എന്ന വാശി എനിക്കുണ്ട്. അതെങ്ങനെയും ഞാൻ നേടിയെടുക്കുകയും ചെയ്യും. ഞാനും മഞ്ജു ചേച്ചിയും തമ്മിൽ ഇതുവരെ ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല എന്തെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടായാൽ മഞ്ജു ചേച്ചിയുടെ മുഖത്ത് നിന്നും എനിക്കത് മനസ്സിലാക്കാൻ സാധിക്കും. ഒരു നടി എന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനാണ്. ഒരു ഭാര്യ അമ്മ എന്ന നിലയിലും ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനാണ്.. ആ ജീവിതത്തിലും അവർ തോറ്റുപോയിട്ടില്ല അവർ സന്തോഷത്തോടെ ജീവിക്കുകയാണ് ചെയ്തിട്ടുള്ളത്” ഇങ്ങനെയാണ് പഴയ അഭിമുഖത്തിൽ താരം പറയുന്നത്. ഇത് ദിലീപിനെ സ്വന്തമാക്കുവാൻ ഉദ്ദേശിച്ച് പറഞ്ഞതു തന്നെയാണല്ലോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്
Story Highlights ; Kavya Madhavan talkes Manju warrier