Recipe

ഒട്ടും കുഴഞ്ഞുപോകാതെ ചെറുപയർ തോരൻ | cherupayar-thoran

കഞ്ഞിക്കും ചോറിനും കൂടെ ഈ ചെറുപയർ തോരൻ മാത്രം മതി.

ചേരുവകൾ
ചെറുപയർ – 3/4 കപ്പ്
നാളികേരം – 1/2 കപ്പ്
ജീരകം – 1 നുള്ള്
കുരുമുളക് – 12
പച്ചമുളക് – 1
വെളുത്തുള്ളി – 2 ചെറുത്
ചെറിയ ഉള്ളി – 3
ഉപ്പ്‌ – ആവശ്യത്തിന്

വറുത്തിടാൻ

കടുക് – 1/2 ടീസ്പൂൺ
ചുവന്ന മുളക് – 2
അരി – 2 ടീസ്പൂൺ
സവാള ചെറുത് – 1 ചെറിയ കഷ്ണങ്ങളാക്കിയത്
കറിവേപ്പില

തയാറാക്കുന്ന വിധം

ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
ബാക്കി എല്ലാ ചേരുവകളും ചേർത്ത് ഒന്നു ചതച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ചുവന്നമുളകും അരിയും ചേർത്ത് പൊട്ടിയശേഷം സവാള ചേർക്കാം. ശേഷം ചതച്ചുവച്ച കൂട്ട് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം ചെറുപയർ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. എല്ലാം കൂടെ യോജിപ്പിച്ചതിനു ശേഷം വാങ്ങുക.

content highlight: cherupayar-thoran