Travel

ലോകത്തിലെ ഒരെ ഒരു സമയത്തിൻ്റെ ക്ഷേത്രം നമ്മുടെ ഇന്ത്യയിൽ

ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടക്കം സകല ജാതി മതസ്ഥരും പ്രാർഥിക്കാൻ എത്തുന്ന സമയത്തിന്റെ ക്ഷേത്രം

ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടക്കം സകല ജാതി മതസ്ഥരും പ്രാർഥിക്കാൻ എത്തുന്ന സമയത്തിന്റെ ക്ഷേത്രം
നമ്മുടെ സമയം മാറ്റിയാലൊ ? യഥാർത്ഥത്തിൽ ഒരാളുടെ സമയം മാറ്റാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന സമയത്തിൻ്റെ കോവിലിനെ ക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. കേൾക്കുമ്പോൾ തന്നെ ഏതൊരു വ്യക്തിയ്ക്ക് കൗതുകം തോന്നും. സമയത്തിന് ഒരു ക്ഷേത്രമുണ്ടാകുമോ ? എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ട്. ഇത് സത്യമാണ്. അങ്ങനെ ഒരു കോവിൽ നമ്മുടെ തമിഴ്നാട്ടിലെ മധുര ജില്ലയ്ക്ക് അടുത്ത് മധുര രാജപാളയം ദേശിയപാതയിൽ സുബല്ലു പുരത്താണ് സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീ കാള ദേവി നേരം കോവിൽ അഥവാ ടൈം ടെമ്പിൾ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

പ്രമുഖ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഒക്കെ തങ്ങളുടെ സമയം നല്ലതാക്കാനായി വന്നു പോകുന്നുണ്ട്. സമയം ആണ് ഇവിടത്തെ പ്രധാന വിശ്വാസം എന്ന് പറയുന്നത്. ഒരാളുടെ സമയം മാറ്റുന്നതിനായി പ്രത്യേകം തയാറാക്കിയ രാശിചക്രം ആണ് ഇവിടെ കാണാൻ കഴിയുന്നത്. ഒപ്പം തന്നെ സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉടുക്കിന്റെ രൂപ സാദൃശ്യമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. സയൻസും ഭക്തിയും കൂടി ചേർത്താണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . സമയം എല്ലാവരുടെയും ജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായതുകൊണ്ടു തന്നെ ഏല്ലാ മത ജാതിയിലുള്ളവർക്കും ഇവിടെ പ്രവേശനം ലഭിക്കുകയും ചെയ്യും.

തനിക്ക് ജീവിതത്തിൽ നേരിട്ട കഷ്ട്ടതകൾ മാറ്റാനും, അതിനെ അതിജീവിക്കാനും വേണ്ടി ഒരു സൈനികൻ വർഷങ്ങളോളം റിസർച്ച് ചെയ്തിട്ടാണ് ഇത്തരം ഒരു കോവിൽ നിർമ്മിച്ചത്. ഈ ഒരു പവർ കിട്ടാനായി കോവിലിന്റെ നിർമാണ സമയത്ത് ഒൻപതു ആകൃതികൾ പരീക്ഷിച്ചെന്നും ഒടുവിൽ ഉടുക്കിന്റെ രൂപത്തിൽ എത്തിയപ്പോഴാണ് ആ സയൻസ് ശരിയായതെന്നും അവിടത്തെ ഗുരുജി പറയുന്നുണ്ട്,അതുകൊണ്ടു തന്നെ ഇവിടത്തെ പ്രാർഥന രീതിയും അല്പം വ്യത്യസ്തമാണ് . വരുന്ന ഭക്തരുടെ സമയം അറിയാനും അത് മാറ്റാനും സാധിക്കുമെന്നാണ് ഈ ക്ഷേത്രത്തിലെ വിശ്വാസം .വൈകുന്നേരം 6 മണിമുതൽ രാത്രി 12 മണി വരെ മാത്രമാണ് പ്രവേശനം , രാത്രികാലങ്ങളിൽ മാത്രമാണ് ആ രാശി ചക്രം പ്രവർത്തിക്കുന്നത് എന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്.
Story Highlights ; sree kaladhevi neram kovil