മല്ലി വെള്ളം വെറും വയറ്റിൽ കുടിക്കുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് പലർക്കും അറിയില്ല. വളരെയധികം ഗുണങ്ങൾ ആണ് ഈ ഒരു മല്ലി വെള്ളത്തിന് ഉള്ളത്. ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലി ഇട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ അകറ്റുവാനും ഗുണം ചെയ്യും. അതേപോലെ ഇതിനെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുവാനും മല്ലി വെള്ളത്തിന് സാധിക്കും.
ചർമ്മത്തിന്റെ ആരോഗ്യത്തിനും മല്ലി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിലെ വരൾച്ചയും ഫംഗൽ അണുബാധകൾ അകറ്റാനുമൊക്കെ മല്ലി വെള്ളത്തിന് സാധിക്കാറുണ്ട്mn അതേപോലെ തന്നെ ആർത്തവ സമയത്ത് മല്ലിവെള്ളം കുടിക്കുകയാണെങ്കിൽ വയറുവേദന ഒരു പരിധിയിൽ കൂടുതൽ അകറ്റാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കുവാനും മല്ലി വെള്ളത്തിന് കഴിവുണ്ട്. അതേപോലെ തന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും നല്ല കൊളസ്ട്രോൾ ഉണ്ടാകുവാനും മല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം തന്നെ ഇത് ഹൃദയരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് വിളർച്ച തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയുവാനും മല്ലി വെള്ളം വളരെയധികം ഗുണകരമാണ്. ഈ മല്ലി വെള്ളത്തിൽ കുറച്ച് ജീരകം കൂടി ചേർത്ത് കുടിക്കുകയാണെങ്കിൽ വയറിലെ കൊഴുപ്പ് കുറയാനും വളരെ നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഗുണകരമായിട്ടുള്ള ഒന്നാണ് മല്ലി വെള്ളം ഇത് ദിവസേനെ ഒരു നേരമെങ്കിലും കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. മദ്യം പോലെയുള്ള ആൽക്കഹോളുകളുടെ സാന്നിധ്യം ശരീരത്തിൽ നിന്നും കുറയ്ക്കാൻ മല്ലി വെള്ളത്തിന് സാധിക്കും.
Story Highlights ; Coriander water