എല്ലാവരുടെയും ഇഷ്ട വിഭവമാണ് ചക്ക. ചക്ക വിഭവങ്ങള്‍ എടുത്തുനോക്കുമ്പോള്‍ മിക്കവര്‍ക്കും പ്രിയം ഇടിച്ചക്ക വിഭവത്തോടായിരിക്കും. ഏറ്റവും സ്വാദിഷ്ടമായ വിഭവവും ഇതുതന്നെയാണ്. ഏറെ രുചികരമായ രീതിയിൽ ഇടിച്ചക്ക മസാലക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- ഇടിച്ചക്ക ചെറുതായി അരിഞ്ഞത് – 1 കപ്പ്
- തക്കാളി – 2എണ്ണം
- തേങ്ങ ചിരവിയത് – 1മുറി
- മുളകുപ്പൊടി- 1 സ്പൂൺ
- മല്ലിപ്പൊടി- 1 സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
- കറുവപ്പട്ട – 1 പീസ്
- ഗ്രാമ്പൂ – 2 എണ്ണം
- പെരുംജീരകം – കാൽ സ്പൂൺ
- ചുവന്നുള്ളി – 2 എണ്ണം
- വെളുത്തുള്ളി – 4 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- കടുക് – പാകത്തിന്
- വെളിച്ചെണ്ണ – 2 സ്പൂൺ
തയാറാക്കുന്ന വിധം:
കുക്കറിൽ ഇടിച്ചക്കയും അരിഞ്ഞ തക്കാളിയും, മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നീ ചേരുവകകളും അരകപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവാൻ വെയ്ക്കുക.
തേങ്ങയുടെ കൂടെ കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം, ചുവന്നുള്ളിയും ചേർത്ത് അരച്ചെടുക്കുക. ഇടിച്ചക്ക വെന്ത് കഴിയുമ്പോൾ തേങ്ങ ചേർത്ത് തിളപ്പിക്കുക. വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ഇട്ട് കടുക് താളിച്ചൊഴിക്കുക.
STORY HIGHLIGHT: Idichakka masala curry