കേക്ക് ബേക്ക് ചെയ്യുന്നത് പോലെ തന്നെ വളരെയെളുപ്പത്തിൽ രുചികരമായി ബേക്ക് ചെയ്തെടുക്കാം ബനാന ബ്രെഡ്.
ആവശ്യമുള്ള സാധനങ്ങൾ
- നന്നായി പഴുത്ത റോബസ്റ്റ – 3
- മുട്ട – 2 എണ്ണം
- ആപ്പിൾ സോസ് – ½ കപ്പ് (ആവശ്യമെങ്കിൽ)
- വാനില എസ്സൻസ് – ½ ചെറിയ സ്പൂൺ
- വെജിറ്റബിൾ ഓയിൽ – ½ കപ്പ്
- മൈദ – 2 കപ്പ്
- പഞ്ചസാര – മുക്കാൽ കപ്പ്
- ബേക്കിങ് പൗഡർ, ബേക്കിങ് സോഡ – 1 ചെറിയ സ്പൂൺ വീതം
- കറുവാപ്പട്ട പൊടിച്ചത് – ½ ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം:
ഓവൻ 350°Fൽ ചൂടാക്കിയിടുക
പഴം തൊലി കളഞ്ഞു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. ഒരു ബൗളിൽ മുട്ട, ആപ്പിൾ സോസ് (ആവശ്യമെങ്കിൽ), വാനില എസ്സൻസ്, വെജിറ്റബിൾ ഓയിൽ എന്നീ ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക.
മറ്റൊരു ബൗളിൽ മൈദ, പഞ്ചസാര, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കറുവാപ്പട്ട പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക, ഇതിലേക്ക് തയ്യാറാക്കി വെച്ച മുട്ട മിശ്രിതവും, പഴം ഉടച്ചതും ചേർത്തു നന്നായി ഇളക്കുക.
ഒരു ബേക്കിങ് ട്രേയിൽ മയം പുരട്ടി ഈ മിശ്രിതം ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വെച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.
ഒരു ടൂത്പിക് കൊണ്ടു കുത്തി പുറത്തെടുക്കുമ്പോൾ അതിൽ മാവ് പറ്റിപ്പിടിച്ചിരിക്കാത്തതാണ് പാകം. ബ്രെഡിന് ചുറ്റും കത്തി കൊണ്ടു മെല്ലെ ഇളക്കിക്കൊടുത്ത ശേഷം പ്ലേറ്റിലേക്ക് കമിഴ്ത്തി സ്ലൈസ് ചെയ്യാം.
STORY HIGHLIGHT: BANANA BREAD