തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 8 ന് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (ബ്രൗൺ) കാർഡ് ഉടമകൾക്കും വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കുമാണ് കിറ്റ്. റേഷൻ കടകൾ വഴി ഇന്നു വിതരണം ആരംഭിക്കും.