Kerala

ലൈംഗികാരോപണം; നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി | Nivin Pauly lodged complaint with DGP

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും യുവതിയെ കണ്ടിട്ടില്ലെന്നും, ആരോപിക്കുന്ന സമയത്ത് താൻ ദുബായിൽ ഇല്ലെന്നും വ്യക്തമാക്കി നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി. യുവതി നൽകിയ മൊഴിപ്രകാരമുള്ള തീയതികളിൽ നിവിൻ പോളി കേരളത്തിലായിരുന്നുവെന്നതിന്റെ തെളിവുകളും പുറത്തുവന്നതിനാൽ നിയമോപദേശം തേടാൻ അന്വേഷണ സംഘത്തിന് ഡിജിപി നിർദേശം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പരാതികളിൽ ഇതുവരെ 21 കേസുകൾ റജിസ്റ്റർ ചെയ്തു.