അട്ടപ്പാടിയിലെ ഭൂ മാഫിയയ്‌ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ മുഖ്യമന്ത്രിയെ കണ്ടു. അട്ടപ്പാടിയില്‍ ഭൂമാഫിയകളുടെ ആക്രമം മൂലം ആദിവാസി ജനതയ്ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആത്മഹത്യക്കും കൊലക്കും ഇടയിലൂടെയാണ് ആദിവാസികള്‍ കടന്നുപോകുന്നതെന്നും അവര്‍ മുഖ്യമന്ത്രിയോട് നേരിട്ടു പറഞ്ഞു. കൂടാതെ, പത്ത് വിഷയങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. ആദിവാസികള്‍ നല്‍കിയ പരാതി ഇങ്ങനെ;
വിഷയം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച്
അട്ടപ്പാടിയില്‍ ഭൂമാഫിയകളുടെ ആക്രമം മൂലം ആദിവാസി ജനതയ്ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ആത്മഹത്യക്കും കൊലക്കും ഇടയിലൂടെയാണ് ആദിവാസികള്‍ കടന്നുപോകുന്നത്. ബഹു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ പിറന്ന മണ്ണില്‍നിന്ന പൂര്‍ണ്ണമായും തുത്തെറിയപ്പെടും. ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് അപേക്ഷിക്കുന്നു.
1 ആദിവാസി ഭൂമി അന്യാധീനപ്പെട്ട ( ടി.എല്‍.എ) കേസ് സമയക്രമം അനുസരിച്ച് തീര്‍പ്പാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ശ്രമിക്കാത്തത് കാരണം 40 വര്‍ഷക്കാലമായി ടി.എല്‍.എ ഭൂമികള്‍ വിട്ടു കിട്ടുന്നില്ല. ഈ ടി.എല്‍.എ കേസുകളില്‍ ഉള്‍പ്പെട്ട ഭൂമിക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നികുതി രസീതും കൈവശരേഖയും ആദിവാസികള്‍ അല്ലാത്തവര്‍ക്ക് നല്‍കുന്നുണ്ട്. അതുമായി ഹൈക്കോടതിയില്‍ എത്തി ടി.എല്‍.എ കേസുള്ള ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് ഭൂമിയില്‍ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണത്തിന് ഉത്തരവ് വാങ്ങുന്നു. പോലീസ് സാന്നിധ്യത്തില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നു.
2 ടി.എല്‍.എ കേസില്‍ വിധിയായ ഭൂമികള്‍ പോലും ആദിവാസികള്‍ക്ക് അളന്നു നല്‍കുന്നില്ല. അതില്‍ 2011ല്‍ സുപ്രീംകോടതി വിധിയായ ഭൂമി പോലുമുണ്ട്.
3 ടി.എല്‍.എ പ്രകാരം ആദിവാസികള്‍ക്ക് നഷ്ടമായ ഭൂമിക്ക് നിയമത്തിലെ വകുപ്പ് ആറ് പ്രകാരം കൃഷിയോഗ്യവും വാസയോഗ്യവും ആയ നഷ്ടമായ അത്രയും ഭൂമി പകരമായി നല്‍കാതെ ആദിവാസികള്‍ അല്ലാത്തവര്‍ക്ക് അനുമതി കൊടുക്കരുത്. ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ല.
4 കോട്ടത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1275 ല്‍ ആകെ 224 ഏക്കര്‍ ഭൂമിയാണുള്ളത്. അതില്‍ 50 ഏക്കര്‍ വനഭൂമിയാണ്. ബാക്കി ഭൂമി 36 ആദിവാസി കുടുംബങ്ങളുടെതാണ്. എന്നാല്‍ 700 പേര്‍ക്ക് ഇവിടെ വ്യാജ ആധാരം ഉണ്ടാക്കി ഭൂമി വില്‍പ്പന നടത്തിയിരിക്കുന്നു.
1999 ല്‍ സഖാവ് ഇ.കെ നായനാര്‍ ആദിവാസികള്‍ക്ക് പട്ടയം നല്‍കിയ ഭൂമി കോട്ടത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1819 ലാണ്. ഇവിടെ 375 ഏക്കര്‍ ഭൂമിയില്‍ വന്‍തോതില്‍ കൈയേറ്റം നടന്നിരിക്കുന്നു. അട്ടപ്പാടിയില്‍ ബഹു. മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്മയില്‍, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നടത്തിയ പട്ടയമേളയില്‍ 1932 പട്ടയങ്ങള്‍ വിതരണം ചെയ്തതായി താലീക്ക് ഓഫിസില്‍ കണക്കുണ്ട്. ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചിട്ടില്ല.
പല ഊരുകളിലും താമസിക്കുന്ന ആദിവാസികളുടെ വീടുകളില്‍ ഒഴിഞ്ഞു പോകണമെന്ന് ഭൂമാഫിയ സംഘം നിരന്തം ഭീഷണിപ്പെടുത്തുകയാണ്. ഒരേ ഭൂമിക്ക് രണ്ടും മൂന്നും ആധാരങ്ങള്‍ ഉണ്ടാക്കിയെന്ന് നിയമസഭയില്‍ ബഹു. റവന്യൂ മന്ത്രിക്ക് മറുപടി പറയേണ്ടി വന്ന അവസ്ഥ ഉണ്ടായി. ശ്മശാനത്തിലേക്കും ക്ഷേത്രത്തിലേക്കും കുടിവെള്ള നീരുറവകളിലേക്കും ആദിവാസികള്‍ പോകുന്ന വഴികള്‍ ഉള്‍പ്പെടെ കെട്ടിയിടച്ച് ബോര്‍ഡുകള്‍ വെയ്ക്കുന്ന വളരെ ഗുരുതരമായ അവസ്ഥയാണ് അട്ടപ്പാടിയില്‍ നേരിടുന്നത്.
5. അട്ടപ്പാടിയില്‍ പല പേരുകളില്‍ ട്രസ്റ്റുകളും സൊസൈറ്റികളും ആദിവാസി ഭൂമിയില്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത് മറിച്ച് നില്‍ക്കുന്നുണ്ട്. ഉദാഹരണമായി ചാലക്കുടി സനാതന ധര്‍മ്മ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവന്‍ ചാരിബിള്‍ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറ അഗ്രി ഫിമിങ് സൊസൈറ്റി – തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. ഇവരൊന്നും അട്ടപ്പാടിയുമായി ബന്ധമുള്ളവരല്ല. ഇത്തരം ട്രസ്റ്റുകളും സൊസൈറ്റുകളും അട്ടപ്പാടിയില്‍ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണം. ഭൂപരിഷ്‌കരണ നിയമത്തിലെ ഭൂപരിധി ലംഘിച്ചു വാങ്ങിയ ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് കൊടുക്കണം. ഇവരുടെ കൈയില്‍ ആധാരങ്ങളുണ്ട്. ഭൂമി എവിടെയാണെന്ന് അറിയില്ല. ഇവര്‍ക്ക് ഭൂമി കണ്ടെത്തിക്കൊടുക്കുന്നത് അട്ടപ്പാടി ട്രൈബല്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്.
6 ആദിവാസികളുടെ കുടുംബഭൂമികള്‍ അടിയന്തരമായി അളന്നു തിരിച്ച് രേഖകള്‍ നല്‍കണം. അതിനുവേണ്ടിവരുന്ന ചെലവ് സര്‍ക്കാര്‍ ഉത്തരവ് 2014 ഡിസംബര്‍ 30 (എം.എസ് നമ്പര്‍ 102/14 പി.ജ. പ.വ .വി.വ തിരുവനന്തപുരം) ലെ ഉത്തരവ് പ്രകാരം പട്ടികവര്‍ഗ്ഗ വകുപ്പ് നേരിട്ട് രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കണം. രജിസ്‌ട്രേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണം
7 അട്ടപ്പാടിയിലെ കൃഷി വകുപ്പ് ആദിവാസികളുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയ 100- 150 എച്ച്.പി വരെയുള്ള 10 പമ്പ് സെറ്റുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ട്രൈബല്‍ പണ്ട് ( ടി.എസ്.പി) ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഈ പമ്പുകള്‍. അത് സ്ഥാപിച്ച കാലം തൊട്ട് ഇന്നുവരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഇതിലെ അഴിമതി അന്വേഷിക്കണം. ഇവ ആദിവാസികളുടെ കൃഷിക്ക് ഉപയോഗിക്കുന്ന രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണം.
8. അട്ടപ്പാടി ഫാമിങ് സൊസൈറ്റി അവിടുത്തെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം 37 കോടിയിലധികം രൂപയുടെ നഷ്ടത്തിലാണ്. വയനാട്ടിലെ സമാനമായി ഫാമുകള്‍ ആദിവാസി കുടുംബങ്ങള്‍ അഞ്ച് ഏക്കര്‍ വീതം വിതരണം ചെയ്തിരുന്നു. ആദിവാസികള്‍ക്ക് ഗുണകരമല്ലാത്ത അട്ടപ്പാടി കോപ്പറേറ്റീവ് സൊസൈറ്റിയിലെ ഭൂമികള്‍ അതിലെ അവകാശികള്‍ക്ക് വീതിച്ചു നല്‍കണം. ആദിവാസി ഭൂമി അളന്ന് തിരിച്ച് ഭൂരേഖകള്‍ നല്‍കുന്നതിന് അട്ടപ്പാടിയില്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കണമെന്ന് ബഹു. ഹൈക്കോടതി ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സുനില്‍ തോമസും 2015 ജൂലൈ 24ന് ഉത്തരവായിരുന്നു. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഹൈകോടതി അടിവരയിട്ട് രേഖപ്പെടുത്തിയത്. ബഹു. ഹൈ ക്കോടതിയുടെ ഉത്തരവ് നടപ്പാക്കണം.
9 ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കുന്നവര്‍ക്ക് നികുതി രസീതും കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കുന്ന അട്ട പ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പേരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം. ദേശീയ അവാര്‍ഡ് നേടിയ ഗായിക നഞ്ചി യമ്മയുടെ കുടുംബഭൂമി നിരപ്പത്ത് ജോസഫ് കുര്യനും (സി.പി.ഐ നേതാവാണ്) കെ.വി മാത്യുവും ചേര്‍ന്നാണ് വ്യാജ നികുതി രസീത് ഉണ്ടാക്കി തട്ടിയെടുത്തതെന്ന് റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പ്രകാരം വ്യാജ നികുതി രസീത് ഉണ്ടാക്കിയവരുടെ മേല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം.
വ്യാജരേഖയുണ്ടാക്കി വന്‍തോതില്‍ നടക്കുന്ന ആദിവാസി ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് (മൂന്നാറില്‍ മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ നിയോഗിച്ചതുപോലെ) സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണം. ഇന്നത്തെ റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെയോ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയോ നേതൃത്വത്തില്‍ ഉന്നതതല സമിതി അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണം. ആദിവാസി ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വ്യാജ ആധാരങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം. വ്യാജ ആധാരങ്ങളുടെ ഉറവിടം കണ്ടെത്തണം.
10 ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 2016 ന് ശേഷം അട്ടപ്പാടിയിലെ ആദിവാസികള്‍ പോലീസിന് നല്‍കി യത് 65 പരാതികളാണ്. വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേ റിന്നവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ അതിക്രം നിരോധന പ്രകാരം പോലീസ് കേസ് എടുക്കുന്നില്ല. ഇക്കാര്യത്തില്‍ ബഹു. ചീഫ് സെക്രട്ടറി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ അതികം നിരോധന പ്രകാരം അട്ടപ്പാടിയില്‍ കേസ് എടു ക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെടണം. ആദിവാസികള്‍ക്ക് നീതി ലഭിക്കാന്‍ ബഹു. മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.
രാവിലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ആദിവാസികള്‍ പരാതിയുമായെത്തിയത്.
CONTENT HIGHLIGHTS; Harassment by land mafia in Attapadi: Tribals complain to Chief Minister