ലോകത്തിലെ റൊമാന്റിക് നഗരം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം പാരീസ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പാരിസിനെ പിന്‍തള്ളിക്കൊണ്ട് മറ്റൊരു സ്ഥലമാണ് ലോകത്തിലെ റൊമാറ്റിക് സിറ്റി എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.
ഹവായിയിലെ മൗയി ദ്വീപാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ബീച്ചുകളാലും ലാന്‍ഡ്സ്‌കേപ്പുകളാലും നിറഞ്ഞ മൗയി, ഹവായിയന്‍ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണ്.സമൃദ്ധമായ മഴക്കാടുകളും, കറുത്ത മണല്‍ കടല്‍ത്തീരങ്ങളും, ആഴത്തിലുള്ള നീല തടാകങ്ങളും ഇവിടെ ധാരാളമായി കാണാം. സമാധാനപരമായി തന്റെ പാര്‍ട്ണറിനൊപ്പം സമയം ചെലവഴിക്കാന്‍ കൂടുതല്‍ പേരും തിരക്കൊഴിഞ്ഞ മൗയി പോലെയുള്ള ഇടങ്ങളാണ് തിരഞ്ഞെടുത്തത്. റൊമാന്റിക്ക് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനം നേടിയ മൗയിക്ക് 34 ശതമാനവും രണ്ടാം സ്ഥാനം നേടിയ പാരിസിന് 33 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ റോം, വെനീസ്, ക്യാന്‍കുന് തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് ലഭിച്ചത്.വിശാലവും ഏറെ പ്രസിദ്ധവുമായ നഗരങ്ങളേക്കാള്‍ ചെറുതും അധികമാരും എത്താത്തതുമായ സ്ഥലങ്ങളാണ് പ്രണയിതാക്കള്‍ തിരഞ്ഞെടുക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു. ടോക്കര്‍ റിസര്‍ച്ചും ഫണ്‍ജെറ്റ് വെക്കേഷനും ചേര്‍ന്ന് നടത്തിയ ഒരു സര്‍വേയിലാണ് ഈ വിവരം പുറത്ത് വന്നത്. ആള്‍ക്കൂട്ടമേറെയുളള പാരിസ് പോലെയുള്ള പ്രശസ്തമായ ഇടങ്ങളെക്കാള്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്നത് തിരക്കൊഴിഞ്ഞ ഇടങ്ങളിലേക്കാണ്.
STORY HIGHLIGHTS: City of love, Maui Island in Hawaii