വിവാഹ ബന്ധം വേര്‍പെടുത്തി തമിഴ് താരം ജയം രവിയും ആരതിയും. വളരെ പ്രയാസമേറിയൊരു കാര്യമാണെന്നും ഇതൊരിക്കലും വളരെ വേഗത്തില്‍ എടുത്ത തീരുമാനമല്ലെന്നും എല്ലാവരുടെയും നല്ലതിന് തന്റെ തീരുമാനം ഉപകാരപ്പെടുമെന്ന് കരുതുകയാണെന്നും ജയം രവി കുറിച്ചു. വേര്‍പിരിയലുമായി ബന്ധപ്പെട്ട് മറ്റെല്ലാ നിഗമനങ്ങളും കിംവദന്തികളും ആരോപണങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്‌ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ സുതാര്യമായും സത്യസന്ധമായും ഇടപെടാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ അങ്ങേയറ്റം ഹൃദയഭാരത്തോടെ എന്റെ ജീവിതത്തിലെ സ്വകാര്യമായൊരു കാര്യം നിങ്ങളുമായി പങ്കിടുകയാണ്. ഏറെ നാളത്തെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആരതിയുമായുള്ള വിവാഹ ബന്ധം ഞാന്‍ വേര്‍പെടുത്തുകയാണ്. വളരെ പ്രയാസമേറിയൊരു കാര്യമാണത്. ഇതൊരിക്കലും വളരെ വേഗത്തില്‍ എടുത്ത തീരുമാനമല്ല. എല്ലാവരുടെയും നല്ലതിന് എന്റെ ഈ തീരുമാനം ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുകയാണ്.’
‘ഈ അവസരത്തില്‍ തങ്ങളുടെയും കുടുംബങ്ങളുടെയും സ്വകാര്യതകളെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വേര്‍പിരിയലുമായി ബന്ധപ്പെട്ട് മറ്റെല്ലാ നിഗമനങ്ങളും കിംവദന്തികളും ആരോപണങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ഇത്രയും കാലം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സന്തോഷവും ആനനന്ദവും ഇനിയും സിനിമകളിലൂടെ നിങ്ങള്‍ക്ക് നല്‍കും. അതിലാകും എന്റെ ശ്രദ്ധയും. ഞാനെന്നും നിങ്ങളുടെ ജയം രവി തന്നെ ആയിരിക്കും. നിങ്ങള്‍ നല്‍കുന്ന പിന്തുണയാണ് എനിക്ക് എല്ലാം. ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച സ്‌നേഹത്തിന് മുന്നില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കും’, എന്നാണ് ജയം രവി കുറിച്ചത്.
STORY HIGHLIGHTS: Jayam Ravi divorce