Celebrities

‘അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹൻലാൽ തിരികെ വരണം’ – പ്രേം കുമാർ

ആരോപണം വന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാനാകില്ല

മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലയാള സിനിമയിലെ പല നടന്മാരും ആരോപണ വിധേയരായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ സത്യമല്ലാത്ത തരത്തിലുള്ള ചില ആരോപണങ്ങളും നടക്കുന്നുണ്ട്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ എത്തിയ ചിലരെ കൈയോടെ പിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് നടനായ പ്രേംകുമാർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്ന പല താരങ്ങളും ഇപ്പോൾ അത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവുകയാണ് എന്നുള്ള തരത്തിലാണ് പ്രേംകുമാർ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു.

‘ അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹൻലാൽ തിരികെ വരണം. പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമാണ്, ആരോപണം വന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാനാകില്ല. ഇതിനകത്ത് ബ്ലാക്ക് മെയിലിങ് ഉണ്ട്. പണം തട്ടാനുള്ള ശ്രമങ്ങൾ ഉണ്ട്. ചില ആരോപണങ്ങൾ പൊളിയുകയും ചെയ്യുന്നുണ്ട്.”

ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെയാണ് പ്രേംകുമാർ സംസാരിക്കുന്നത്.. അമ്മ സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ തിരികെ എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അമ്മ സംഘടനയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മോഹൻലാൽ അമ്മയിൽ നിന്നും രാജിവെക്കുന്നത് എന്നും പറയുന്നുണ്ട്. മമ്മൂട്ടിയോടു കൂടി സംസാരിച്ചതിനു ശേഷമാണ് താൻ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് എന്നും പറയുന്നുണ്ടായിരുന്നു മോഹൻലാൽ. പക്ഷെ മോഹൻലാലിനെ പോലെ ഈ സംഘടനയും മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ അധികമാർക്കും സാധിക്കില്ല എന്നാണ് ഇപ്പോൾ പലരും പറയുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേംകുമാറിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടി.
Story Highlights ; prem Kumar talkes Mohanlal