എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് കപ്പ. കപ്പ വച്ച് പുട്ട് ഉണ്ടാക്കാൻ സാധിക്കുമോ.?രുചികരമായ രീതിയിൽ കപ്പ പുട്ട് ഉണ്ടാക്കാം. കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെയധികം ഇഷ്ടമാകുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് രുചികരമായ രീതിയിൽ കപ്പ പുട്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ വസ്തുക്കൾ
പൊടിയുള്ള ഇനം കപ്പ അരക്കിലോ.
തേങ്ങ ചിരവിയത് ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
കപ്പ ഗ്രെയിറ്ററില്‍ വെച്ച് ഉരയ്ക്കുക. ഇത് കഴുകി ഊറ്റി എടുത്ത് കൈ കൊണ്ട് നന്നായി പിഴിഞ്ഞ് വെള്ളം മുഴുവനും കളയണം. ഉപ്പുചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ഒരു പിടി തേങ്ങ ഇട്ട് മീതെ മൂന്ന് പിടി കപ്പക്കൂട്ട് ഇടുക. കുറ്റി നിറച്ചശേഷം പുട്ട് വേവിച്ചെടുക്കാം. ചൂടോടെ പഞ്ചസാര ചേര്‍ത്ത് കഴിക്കാം.
Story Highlights ;Kappa puttu