ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രിക് പ്രശ്നം. സാധാരണ ദഹനത്തിൻ്റെ ഭാഗമാണ് ഗ്യാസ് .എന്നാൽ ചിലർക്കിത് രൂക്ഷവും നിത്യേനയുള്ള പ്രശ്നവുമാണ്. ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില തരം പാനീയങ്ങളും മരുന്നുകളും, വെള്ളം കുടി കുറയുന്നത്, കുടലിനും വയറിനുമുണ്ടാകുന്ന ചില രോഗാവസ്ഥകള്‍ എന്നിവയെല്ലാം വയറ്റിൽ ഗ്യാസ് കയറുന്നതിന് കാരണമായേക്കും.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, നല്ലതു പോലെ ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയും ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്. വയറ്റിൽ ഗ്യാസ് കയറുന്ന അവസ്ഥയ്ക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഉചിതം.
ആഹാരം കഴിക്കുമ്പോൾ വായുവും കൂടെ കയറുമ്പോളാണ് പ്രത്യേകിച്ചും വയറ്റിൽ ഗ്യാസ് നിറയുന്നത്. അതുപോലെ കഴിക്കുന്ന സമയത്ത് സംസാരിക്കുക, കഴിക്കുന്ന സമയം തന്നെ വെള്ളം കുടിക്കുക, എന്തെങ്കിലും കഴിച്ചതിനു ശേഷം ഉടനെ വ്യായാമം ചെയ്യുക, കൂടാതെ കൂടുതൽ ഫൈബർ അടങ്ങിയ സാധനങ്ങളുടെ ഉപയോഗവും ഗ്യാസിന് കാരണമാകും.
വയറ്റിൽ ഗ്യാസിന്റെ പ്രശ്നമുള്ളവർ കിടക്കുമ്പോൾ വയറു നിറച്ചും ആഹാരം കഴിച്ചിട്ട് കിടക്കരുത്. പ്രത്യേകിച്ചും ഫാറ്റ് ഫുഡ് രാത്രി സമയത്ത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗ്യാസ്ട്രബിള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഭക്ഷണ സാധനങ്ങളിലൂടെയാണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ദഹനത്തിനു പറ്റാത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക, ആഹാരം സാവകാശം ചവച്ചരച്ച് കഴിക്കുക, പരമാവധി സ്ട്രെസ് കുറച്ച് ടെന്‍ഷന്‍ ഒഴിവാക്കി സമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക, ആഹാരത്തോടൊപ്പം സോഡ, മദ്യം, പുകവലി ഇവ ഒഴിവാക്കുക, മസാല കൂടുതലടങ്ങിയ ഭക്ഷണം ഒഴിവാക്കുക ഇങ്ങനെ ഒക്കെ ഒരു പരിധിവരെ ഗ്യാസ്ട്രബിൾ നിയന്ത്രിക്കാം.
STORY HIGHLIGHT: Gas trouble