Kerala

അ​ജി​ത് കു​മാ​റി​നെ മാ​റ്റ​ണം; ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​വൈ​എ​ഫ്

കൊ​ച്ചി: ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​യി എ​ഐ​വൈ​എ​ഫ് രം​ഗ​ത്ത്. പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​രി​യ​ല്ലെ​ന്നും പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യി.

തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ല്‍ അ​ട​ക്കം എ‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് യു​വ​ജ​ന സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നാ​ളെ കൊ​ച്ചി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് എ​ഐ​വൈ​എ​ഫി​ന്‍റെ തീ​രു​മാ​നം.

അജിത് കുമാറിനെതിരായ പി വി അൻവറിന്‍റെ പരാതിയിൽ അന്വേഷണ സമയം ഒരു മാസമാണ്. അത് വരെ അജിത് കുമാറിനുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണം ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തില്‍ സിപിഐ കേന്ദ്ര നേതൃത്വവും നിലപാട് കടുപ്പിച്ചു. അജിത് കുമാറിനെ മാറ്റണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നുണ്ട്.