Kottayam

കൂത്താട്ടുകുളത്ത് വൻ അപകടം; ആറ് വാ​ഹനങ്ങൾ കൂട്ടിയിടിച്ചു, 35 പേ​ര്‍​ക്ക് പ​രി​ക്ക്

കൊച്ചി: എം.സി. റോഡിൽ കൂത്താട്ടുകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി, ടിപ്പർ എന്നിവയുൾപ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. 35 പേ​ര്‍​ക്ക് പ​രി​ക്കേറ്റു.

കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരിൽ അധികവും. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ആണ് സംഭവം. ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്ക് അപ്പ് വാൻ, അതിന് പിന്നിലുണ്ടായിരുന്ന വാൻ, ടിപ്പർ ലോറി, കെ.എസ്.ആർ.ടി.സി. ബസ്, കാർ എന്നിവ തമ്മിൽ കൂട്ടിയിടിച്ചു.

ടിപ്പർ ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഭാ​ഗം തകർന്നിട്ടുണ്ട്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് എം​സി റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.