Kerala

തൃ​ശൂ​ര്‍​പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പുറത്തുവിടണമെന്ന് സിപിഐ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍​പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ​ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട​ണ​മെ​ന്ന് സി​പി​ഐ. ഗൂ​ഢാ​ലോ​ച​ന പു​റ​ത്ത് വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്.

എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വസ്തുതകള്‍ വെളിച്ചത്തുവരണം. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ല്‍ അ​തി​രു ക​ട​ന്ന​താ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി ഉ​ണ്ടാ​യി.

എ​ന്നാ​ല്‍ പൂ​രം നി​ര്‍​ത്തി​വെ​ക്കാ​നും അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നും ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു വ​രേ​ണ്ട​തു​ണ്ട്.​ ഈ സം​ഭ​വ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ബി​ജെ​പി​യും സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി​യും ആ​യി​രു​ന്നു​വെ​ന്ന് സി​പി​ഐ വിലയിരുത്തി.

തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷിക്കണമെന്നും മുന്‍പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെ ആയിരുന്നു. തൃശൂര്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും ഇതില്‍ നിന്ന് ഗുണമുണ്ടായതായി സംശയിക്കുന്നതായി സിപിഐ പറഞ്ഞു.