ന്യൂഡൽഹി: Su-30 MKI യുദ്ധവിമാനങ്ങൾക്കായി എയ്റോ എഞ്ചിനുകൾ വാങ്ങുന്നതിന് 26,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായാണ് കരാറിന് ധാരണയായത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കോരാപുട്ട് ഡിവിഷനാണ് ജെറ്റുകൾക്കായുള്ള എയ്റോ എഞ്ചിനുകൾ നിർമിക്കുന്നത്.
കരാർ പ്രകാരം ഇന്ത്യൻ വ്യോമസേനയ്‌ക്കായി 240 എയ്റോ എഞ്ചിനുകൾ HAL നിർമിക്കും. വർഷം തോറും 30 എയ്റോ എഞ്ചിനുകൾ വീതം വിതരണം ചെയ്ത് അടുത്ത എട്ട് വർഷത്തിനുള്ളിൽ എല്ലാ എഞ്ചിനുകളുടെയും വിതരണം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് പൂർത്തിയാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.