സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ എഡിഷന്റെ തുടക്കം ഇന്ന് ആരംഭിക്കുകയാണ്. കോഴിക്കോട് വെച്ചാണ് ആദ്യ മത്സരം. തിരുവനന്തപുരം കൊമ്പന്‍സും കാലിക്കട്ട് FCയുടം തമ്മിലാണ് പോരാട്ടം. കേരളം ലോക ഭൂപടത്തിലേക്ക് വരച്ചിട്ട അദാനി ഗ്രൂപ്പാണ് തിരുവനന്തപുരം കൊമ്പന്‍സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. കേരളത്തിന്റെ ഫുട്‌ബോളിനെയും ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ അദാനിക്കു കഴിയുമെന്ന പ്രതീക്ഷയാണ് ഓറോ ഫുട്‌ബോള്‍ പ്രേമികള്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുത്തുന്ന SLK എന്ന ആലയില്‍ തീ പാറട്ടെ. കഴിവും, മിഴുവുമൊത്ത കളിക്കാര്‍, പന്തടക്കത്തിലും മെയ് വഴക്കത്തിലും, ഷാര്‍പ്പ് ഷൂട്ടിംഗിലുമൊക്കെ കരുത്തരായി ഉയര്‍ന്നു വരട്ടെ. എന്നാല്‍, അതിലെല്ലാം വ്യത്യസ്തമായി നില്‍ക്കുന്ന ടീമായിരിക്കും തിരുവനന്തപുരം കൊമ്പന്‍സ്. തിരുവനന്തപുരത്തിനെന്താ കൊമ്പുണ്ടോ ? എന്ന ചോദ്യത്തിന് ‘കൊമ്പുണ്ട്’. അതാണ് ‘തിരുവനന്തപുരം കൊമ്പന്‍സ്’ എന്നു പറയാന്‍ കഴിയണം.
കൊമ്പന്‍സിന്റെ ടൈറ്റില്‍ സ്പോണ്‍സറായി അദാനി
കൊമ്പന്‍സും അദാനിയും തമ്മിലുള്ള മൂന്ന് വര്‍ഷത്തേക്കുള്ള സഹകരണം(ടൈറ്റില്‍ സ്‌പോണ്‍സര്‍) ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കൊമ്പന്‍സിന്റെ ലോഗോ അവതരിപ്പിച്ചു. ആന്റണി രാജു എം.എല്‍.എ ഫ്രാഞ്ചൈസിയുടെ നായകനെ പ്രഖ്യാപിച്ചു. ടൈറ്റില്‍ സ്പോണ്‍സറായ അദാനിയ്ക്കു വേണ്ടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖ്യ വിമാനത്താവള ഓഫീസര്‍ രാഹുല്‍ ഭക്തകോടിയും സഹ-സ്പോണ്‍സറും ഹെല്‍ത്ത്കെയര്‍ പങ്കാളിയുമായ കിംസ് ഹെല്‍ത്ത്കെയറിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ ജെറി ഫിലിപ്പും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം കൊമ്പന്‍സിന്റെ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ ക്ലബിന്റെ മാനേജിങ് ഡയറക്ടറായ കെ സി ചന്ദ്രഹാസന്‍ സ്പോണ്‍സര്‍മാരെ അവതരിപ്പിച്ചു. അതിഥികള്‍ ടീം ജെഴ്സിയും ഫ്രാഞ്ചൈസിയുടെ പതാകയും അവതരിപ്പിച്ച ചടങ്ങില്‍ ടീം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തിറക്കി.
SLK, കേരളത്തിന്റെ ഫുട്ബോള്‍ മേഖലയില്‍ പുതുജീവന്‍ കൊണ്ടുവരുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കൊമ്പന്‍സിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ക്രിക്കറ്റിനു പകരം മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഫുട്ബോളിന്റെ സാധ്യതകള്‍ക്കു വേണ്ടി നിക്ഷേപിക്കാന്‍ തീരുമാനിച്ച പ്രൊമോട്ടര്‍മാരെയും മന്ത്രി അഭിനന്ദിച്ചു. കൊമ്പന്‍സ് ക്ലബ് എപ്പോഴും വിജയികള്‍ ആകട്ടേയെന്ന് മന്ത്രി ആശംസിച്ചു. തലസ്ഥാനത്തിന് സ്വന്തം എന്ന് പറയാവുന്ന ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് എന്നതിലുള്ള ആവേശം ആന്റണി രാജു പങ്കുവച്ചു. മന്ത്രി ശിവന്‍ കുട്ടി ഫുട്ബോള്‍ കളിക്കാരനായും താന്‍ ഗോള്‍ കീപ്പറുമായിട്ടുള്ള കോളേജ് ദിവസങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.
ഒരു ഫുട്ബോള്‍ ഹബ് എന്ന നിലയിലുള്ള തിരുവനന്തപുരത്തിന്റെ പാരമ്പര്യത്തെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്പോണ്‍സര്‍ഷിപ്പ് സവിശേഷമായ ഒന്നാണെന്ന് രാഹുല്‍ ഭക്തകോടി പറഞ്ഞു. തിരുവനന്തപുരം കൊമ്പന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ എന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജനതയെ ഒരുമിപ്പിക്കുന്ന സ്പോര്‍ട് എന്ന നിലയില്‍ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി അദാനി തിരുവനന്തപുരം കൊമ്പന്‍സുമായി ഒരുമിക്കുന്നതില്‍ ടീം ആവേശത്തിലാണ്. സ്പോര്‍ട്സിലൂടെയുള്ള ശാക്തീകരണത്തിലൂടെ തിരുവനന്തപുരത്തിന്റെ ആകമാനമായ വികസനത്തിന് ഇത് കാരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് തിരുവനന്തപുരം കൊമ്പന്‍സിന്റെ മാനേജിങ് ഡയറക്ടറായ കെ.സി ചന്ദ്രഹാസന്‍ പറഞ്ഞു. ഈ പങ്കാളിത്തം കേരളത്തിന്റെ ആരോഗ്യ നിലവാരത്തെ മെച്ചപ്പെടുത്തുന്നതിലെ നിര്‍ണായകമായൊരു പടിയാണ്.
ഒരു സ്പോര്‍ട്സ് എന്ന നിലയില്‍ ഫുട്ബോള്‍, നമ്മുടെ ജനസംഖ്യയെ വര്‍ദ്ധിച്ചതോതില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങള്‍ക്കെതിരായി പോരാടാനുള്ള ശാരീരികമായ പ്രവൃത്തി കൂടിയാണ്.,’ കിംസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ എം.ഐ സഹദുള്ള പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ അടിയന്തര മെഡിക്കല്‍ പിന്തുണയ്ക്കൊപ്പം കൊമ്പന്‍സ് എഫ്സി സ്‌ക്വാഡിന്റെ ശാരീരികക്ഷമത, പോഷണം, എല്ലാ ആരോഗ്യക്ഷേമങ്ങളേയും ഹെല്‍ത്ത്കെയര്‍ പങ്കാളിയെന്ന നിലയില്‍ കിംസ് നിര്‍വഹിക്കും. അദാനിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തിരുവനന്തപുരത്തിന്റെ സമ്പൂര്‍ണ വികസനത്തിനുള്ള ഭാസുരമായ അവസരത്തെ മാത്രമല്ല സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും വികസനത്തെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്,’ കൊമ്പന്‍സ് ഉപദേശ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ഡോ സഹദ്ദുള്ള പറഞ്ഞു.
തലസ്ഥാനത്തുടനീളം ‘ഫുട്ബോള്‍ ജ്വരം’ പടര്‍ന്നതില്‍ ജെറി ഫിലിപ്പ് സന്തോഷം പ്രകടിപ്പിച്ചു. ലോകകപ്പ് മത്സരങ്ങള്‍ കണ്ടശേഷം കിംസില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ ഉറ്റസൗഹാര്‍ദ്ദത്തെക്കുറിച്ച് പറഞ്ഞു. അത് സ്റ്റേഡിയത്തില്‍ കാണികളേയും ഒരുമിപ്പിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കൊമ്പന്‍സ് ഫുട്ബോള്‍ ക്ലബ്ബിന്റെ ടൈറ്റില്‍ സ്പോണ്‍സറായി പങ്കാളികളാകുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്,’ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഹോള്‍-ടൈം ഡയറക്ടറും സിഇഒയുമായ ശ്രീ അശ്വനി ഗുപ്ത പറഞ്ഞു, ‘ഈ സഹകരണം അദാനി ഗ്രൂപ്പിന് കേരളത്തോടുള്ള അഗാധമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
പ്രത്യേകിച്ചും വിഴിഞ്ഞം തുറമുഖത്തിലൂടെയും, തിരുവനന്തപുരം വിമാനത്താവളത്തിലൂടെയും അദാനി ഗ്രൂപ്പിന്റെ ഉറച്ച സാന്നിധ്യം ഉള്ളത് കൊണ്ട്. ബിസിനസ്സ് താല്പര്യങ്ങള്‍ക്കപ്പുറത്ത്, കൊമ്പന്‍സ് ഫുട്ബോള്‍ ക്ലബ്ബുമായുള്ള സഹകരണം പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഊര്‍ജസ്വലമായ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും എപിസെസിന് സജീവമായ പങ്കുവഹിക്കാന്‍ പറ്റും. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് വഴി ആഗോള കായിക ശക്തിയായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് സംഭാവന നല്‍കുമ്പോള്‍ അടുത്ത തലമുറയെ ഞങ്ങള്‍ ശാക്തീകരിക്കുന്നതായി ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിന്നുള്ള ഒരു പിടി നിക്ഷേപകരാണ് സൂപ്പര്‍ ലീഗ് കേരളയിലെ ആറ് ഫ്രാഞ്ചൈസികളില്‍ ഒന്നും തെക്കന്‍ കേരളത്തിലെ ഏക പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബുമായ തിരുവനന്തപുരം കൊമ്പന്‍സിന്റെ സഹ-ഉടമകള്‍. ക്രിക്കറ്റിന് അപ്പുറത്തേക്ക് സ്‌പോര്‍ട്‌സിനെ വളര്‍ത്തുകയെന്ന ദീര്‍ഘ-കാലലക്ഷ്യമുള്ള കൊമ്പന്‍സ് സ്‌പോര്‍ട്‌സിലൂടെ, പ്രത്യേകിച്ച് ഫുട്‌ബോളിലൂടെ, നഗരത്തിന് രൂപാന്തരത്വം കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്. തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് ഇന്ത്യയുടെ ആദ്യത്തെ മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്ന അദാനി പോര്‍ട്‌സ് & സെസ് ലിമിറ്റഡ് (എപിഎസ്ഇഇസഡ്എല്‍) കൊമ്പന്‍മാരുമായുള്ള പങ്കാളിത്തത്തിന് നങ്കൂരമിട്ടു. തിരുവനന്തപുരം കൊമ്പന്‍സ്- അദാനി സംയുക്ത ലോഗോ പ്രകാശനം ചെയ്തതോടെ പങ്കാളിത്തത്തിന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ ലോഗോ ഇനിമുതല്‍ ഉപയോഗിക്കും.
കൊമ്പന്‍സിന്റെ പാപ്പാന്‍ (ക്യാപ്ടന്‍) ബ്രസീലിയന്‍ താരം പാട്രിക് മോട്ട
ബ്രസീലിന്റെ പാട്രിക് മോട്ടയെ തിരുവനന്തപുരം കൊമ്പന്‍സിന്റെ നായകനായി പരിശീലകന്‍ സെര്‍ജിയോ അലെക്സാന്‍ദ്രേ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. ‘മോട്ടയുടെ നൈപുണ്യങ്ങളും ദീര്‍ഘകാലത്തെ അനുഭവസമ്പത്തും ടീമിന് ഉപകാരപ്പെടും. അദ്ദേഹം ടീമുമായി നല്ല ബന്ധം സ്ഥാപിച്ചു,’ മോട്ടയെ തിരഞ്ഞെടുത്തതിനെ കുറിച്ച് പരിശീലകന്‍ വിശദീകരിച്ചു. ‘തിരുവനന്തപുരം കൊമ്പന്‍സിനെ നയിക്കുന്നതില്‍ അഭിമാനമുണ്ട്. കളി തുടങ്ങാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ എഡിഷനില്‍ ചാമ്പ്യന്‍മാരാകാന്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും,’ നായകനായ മോട്ട തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചു. 2024 സെപ്തംബര്‍ 10ന് കോഴിക്കോട് വച്ച് കാലിക്കറ്റ് എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന്റെ അടക്കമുള്ള ടിക്കറ്റുകള്‍ www.kombansfc.com എന്ന പുതുതായി ആരംഭിച്ച വെബ്സൈറ്റില്‍ ലഭ്യമാണെന്ന് തിരുവനന്തപുരം കൊമ്പന്‍സ് സിഇഒ എന്‍എസ് അഭയകുമാര്‍ പറഞ്ഞു. കൂടാതെ, https://insider.in/online എന്ന വെബ്സൈറ്റിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
കൊമ്പന്മാരെക്കുറിച്ച്
സംസ്ഥാന തലസ്ഥാനത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് ആയ തിരുവനന്തപുരം കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബ് കളിയോട് താല്‍പര്യമുള്ളതും പ്രമുഖരുമായ ടി.ജെ മാത്യു, കെ.സി ചന്ദ്രഹാസന്‍, ഡോ എം.ഐ സഹദ്ദുള്ള, ജി.വിജയരാഘകന്‍, ആര്‍. അനില്‍കുമാര്‍, എന്‍.എസ് അഭയ കുമാര്‍ എന്നിവരുടെ സ്വപ്നസാഫല്യമാണ്. ഭാവയിലേക്കുള്ള മികച്ച പദ്ധതിയുള്ള പദ്ധതിയാണിത്. കൊമ്പന്‍സ് എഫ്‌സി നഗരത്തില്‍ ഈ ഗെയിമിനുണ്ടായിരുന്ന പ്രതാപത്തെ തിരിച്ചു പിടിക്കുകയും ഫുട്‌ബോള്‍ സംസ്‌കാരം വളര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാര്‍ക്ക് അവരുടെ പ്രതിഭ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രൊഫഷണല്‍ വേദി കൊമ്പന്‍സ് ഒരുക്കിനല്‍കുന്നു. സംസ്ഥാനത്തുടനീളമുള്ള ആറ് ഫ്രാഞ്ചൈസികളില്‍ ഒന്നായ കൊമ്പന്‍സ് നഗരത്തിലെ കളിക്കാര്‍ക്കും ആരാധാകര്‍ക്കും കൂടാതെ ബന്ധപ്പെട്ട മേഖലകളായ ടൂറിസം, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ബിസിനസ് എന്നിവയ്‌ക്കെല്ലാം ഒരുപോലെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
CONTENT HIGHLIGHTS;Let the fire go, football in the fire: Patrick Motta’s compensation will be released today; Opponents Calicut FC, slk, thiruvananthapuram kombans