Health

അമിതവണ്ണം കുറയ്ക്കണോ? ഈ ജ്യൂസുകള്‍ കുടിക്കൂ-juices for weight loss

ജ്യൂസ് കുടിച്ചും വണ്ണം കുറയ്ക്കാമെന്ന് എത്രപേര്‍ക്ക് അറിയാം

ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. അമിതവണ്ണം പല രോഗാവസ്ഥയ്ക്കും കാരണമായേക്കാം. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി നെട്ടോട്ടം ഓടുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇനി ഒരുപാട് കിടന്നു ഓടേണ്ട. ജ്യൂസ് കുടിച്ചും വണ്ണം കുറയ്ക്കാമെന്ന് എത്രപേര്‍ക്ക് അറിയാം. ആരോഗ്യ ഗുണങ്ങളുള്ള ജ്യൂസ് ദിവസേന കുടിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അമിതവണ്ണം നമുക്ക് കുറയ്ക്കാനാകും. ഇത്തരത്തില്‍ ഏതൊക്കെ ജ്യൂസ് കുടിച്ചാല്‍ ആണ് വണ്ണം കുറയുന്നത് എന്ന് നമുക്ക് നോക്കാം..

പൈനാപ്പിള്‍ ജ്യൂസ്

വയറ്റിലെ കൊഴുപ്പ് അകറ്റുവാനുള്ള മികച്ച പരിഹാരമാണ് പൈനാപ്പിള്‍ ജ്യൂസ്. പൈനാപ്പിളിന്റെ ജ്യൂസില്‍ കാണപ്പെടുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം പ്രോട്ടീന്‍ മെറ്റബോളിസത്തിന് സഹായിക്കുകയും അധിക കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, കൊഴുപ്പുകള്‍ ദഹിപ്പിക്കുവാനും വിശപ്പ് ഇല്ലാതാക്കാനും ലിപേസ് പോലുള്ള മറ്റ് എന്‍സൈമുകളുമായി ബ്രോമെലൈന്‍ പ്രവര്‍ത്തിക്കുന്നു.

കാരറ്റ് ജ്യൂസ്

ശരീരഭാരം കുറയ്ക്കാനുള്ള ഒരു സൂപ്പര്‍ ജ്യൂസാണിത്. ഉയര്‍ന്ന നാരുകളുടെ അംശം ഉള്ളതിനാല്‍, ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ക്യാരറ്റ് ജ്യൂസ് പിത്തരസം സ്രവിക്കാന്‍ സഹായിക്കുന്നു, ഇത് കൊഴുപ്പ് കത്തിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മികച്ച വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. പോഷകങ്ങള്‍ നിറഞ്ഞതാണ്, കൂടാതെ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല. ലയിക്കുന്നതും ലയിക്കാത്തതുമായ ഭക്ഷണ നാരുകളുടെ നല്ല ഉറവിടമായതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ആരോഗ്യകരമായ മലവിസര്‍ജ്ജനം നിലനിര്‍ത്താനും സഹായിക്കുന്നു.

പാവയ്ക്ക ജ്യൂസ്

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് പാവയ്ക്ക ജ്യൂസ്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ പവയ്ക്ക ജ്യൂസിന് കഴിയും. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. പാവയ്ക്കയില്‍ കലോറി കുറവാണ്, അതുകൊണ്ടുതന്നെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം.

നെല്ലിക്ക ജ്യൂസ്

ഉയര്‍ന്ന അളവില്‍ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതില്‍. വിറ്റാമിന്‍ സിയുടെ കലവറ എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കുന്നു. നെല്ലിക്ക ജ്യൂസ് നിങ്ങളുടെ ശരീരത്തിലെ കലോറികളെ വേഗത്തില്‍ കത്തിച്ചു കളയാന്‍ സഹായിക്കുന്നു.

മാതളം ജ്യൂസ്

ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

STORY HIGHLIGHTS: juices for weight loss