Celebrities

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റ് വിസ നേടി മേതില്‍ ദേവികയും മകനും; ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് അംഗീകാരം

മേതില്‍ ദേവികതന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്

ഓസ്‌ട്രേലിയന്‍ റസിഡന്റ്‌റ്‌സ് വിസ നേടി നര്‍ത്തകി മേതില്‍ ദേവിക. ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചത്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള റെസിഡന്റ് സ്റ്റാറ്റസ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മേതില്‍ ദേവിക പറഞ്ഞു.

മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള വിസ ലഭിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. മേതില്‍ ദേവികതന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അര്‍ഹത നേടിയിരിക്കുകയാണെന്ന് മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു.

‘ഗ്ലോബല്‍ ടാലന്റ്‌റ് വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് എനിക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തില്‍ ഒരാളുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അര്‍ഹത നേടിയിരിക്കുകയാണ്.’ മേതില്‍ ദേവിക കുറിച്ചു.

STORY HIGHLIGHTS: Methil Devika and son got Australia  residents visa