വണ്ണം വെച്ച് കഴിഞ്ഞാൽ കുറയ്ക്കുകയെന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. അതിന് ശരിയായ ഡയറ്റും വ്യായാമവും പിന്തുടരേണ്ടതുണ്ട്. ഓരോരുത്തരുടെയും ശരീരഭാരത്തിനും, ശരീരപ്രകൃതത്തിനും, പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റും വ്യായാമവും നിശ്ചയിക്കേണ്ടത്. എന്നാൽ, ഇതെല്ലം കൃത്യമായി പാലിച്ചിട്ടും വണ്ണം കുറയ്ക്കാൻ സാധിക്കാതെ വരുന്നവരുമുണ്ട്.
ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത് തെറ്റായ ആഹാരക്രമമാണ്. എല്ലാ ഭക്ഷണവും മെറ്റബോളിസം കൂട്ടില്ല. അതിനാൽ വിറ്റാമിന് സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ കഴിച്ചാൽ മെറ്റബോളിസം വർധിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും. വണ്ണം കുറയ്ക്കാൻ ഡയറ്റ് പാലിക്കുന്നവരാകും ഏറെയും. എന്നാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നുവെങ്കിൽ. അതിപ്പോ എത്ര നല്ല ഭക്ഷണമാണെങ്കിലും വണ്ണം കുറയ്ക്കില്ല. അതിനാൽ എപ്പോഴും എടുക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധിക്കണം. ഡയറ്റ് എന്നതിന്റെ അർഥം പട്ടിണി കിടക്കുക എന്നതല്ല. അതിനാൽ തന്നെ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത്. കാര്‍ഡിയോ വ്യായാമം അമിതമായി ചെയ്യുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കും.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും വണ്ണം കുറയ്ക്കാനുള്ള മാർഗ്ഗമല്ല. പ്രാതൽ ഒഴിവാക്കുന്നത് പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള കാരണമാകുന്നു. രാത്രി വൈകിയുള്ള ഭക്ഷണരീതി ശരീര ഊഷ്മാവ്, ബ്ലഡ് ഷുഗർ ഇൻസുലിൻ എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. അതിനാൽ കൊഴുപ്പ് അലിയിച്ചു കളയാൻ ബുദ്ധിമുട്ടാകുന്നു. നട്സ്, പഴം, ഡാർക്ക് ചോക്ലേറ്റ്, അവകാഡോ ഇവയെല്ലാം ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങൾ ആണ്. എന്നാൽ ആവശ്യമുള്ള അളവിൽ മാത്രം ഭക്ഷിക്കുക. ഇവയുടെ അമിതമായ ഉപയോഗം വണ്ണം കൂടാൻ കാരണമാകും. ഉറക്ക കുറവ് വിശപ്പ് കൂടാൻ കാരണമാണ്. അതിനാൽ ദിവസവും 7 – 8 മണിക്കൂർ ഉറങ്ങുക. ഈ തെറ്റായ ശീലങ്ങൾ പരിഹരിക്കപ്പെടുന്നതിലൂടെ ശരീര ഭാരം ക്രമമായി കുറയ്ക്കാൻ കഴിയും.
STORY HIGHLIGHT: Reasons You’re Not Losing Weight