ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 39കാരനായ ജവാൻ ബി അരുൺ ധുലീപാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ജൽഗാവോൺ സ്വദേശിയാണ്.
ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. കംലാപൂർ സബ് ഡിവിഷനിലെ അംടാലി ബോർഡർ ഔട്ട്പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ അരുൺ ധുലീപിന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റതിന് പിന്നാലെ അരുൺ ധുലീപിനെ അഗർത്തയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതിയില്ല. ഇക്കാര്യത്തിൽ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നൽകിട്ടിയില്ല.
അതേസമയം, ജവാൻ സ്വയം വെടിയുതിർത്തതാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. അരുൺ ധുലീപ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന സൂചനകളാണ് പ്രാഥമിക പരിശോധനയിൽ നിന്ന് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.