വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്ന സൂപ്പർ ഫുഡ് ആണ് സ്പ്രൗട്സ് അഥവാ മുളപ്പിച്ചെടുത്ത വിഭവങ്ങൾ. മുളപ്പിച്ച പയർ കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് ആയാലോ.
ആവശ്യമുള്ള സാധനങ്ങൾ
- മുളപ്പിച്ച ചെറുപയർ – ½ കപ്പ്
- സവാള പൊടിയായി അരിഞ്ഞത് – 1 വലിയ സ്പൂൺ
- തക്കാളി പൊടിയായി അറിഞ്ഞത് – 1 വലിയ സ്പൂൺ
- ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 വലിയ സ്പൂൺ
- തേങ്ങാ ചുരണ്ടിയത് – 1 വലിയ സ്പൂൺ
- കോൺഫ്ലക്സ് – ½ കപ്പ്
- ഉപ്പ് – പാകത്തിന്
- കുരുമുളകുപൊടി – പാകത്തിന്
- നാരങ്ങാനീര് – 1 ചെറിയ സ്പൂൺ
- മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
മുളപ്പിച്ച ചെറുപയർ, പൊടിപൊടിയായി അരിഞ്ഞ സവാള, തക്കാളി, ക്യാരറ്റ്, കോൺഫ്ലക്സ്, ചുരണ്ടിയ തേങ്ങ ഇവയെല്ലാം ഒരു വലിയ ബൗളിലാക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക്പൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില വിതറി അലങ്കരിച്ച് പ്രാതലിനു വിളമ്പാം.
story highlight: Breakfast sprouts