പുതുമയിൽ പലഹാരങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ബൺ നിറച്ചത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- ബീഫ് – ½ കിലോ
- മഞ്ഞൾപൊടി – ആവശ്യത്തിന്
- മുളക്പൊടി – ആവശ്യത്തിന്
- സവാള ചെറുതായി അരിഞ്ഞത് – 4 എണ്ണം
- ഇഞ്ചി – 1 ചെറിയ സ്പൂൺ
- വെളുത്തുള്ളി – 1 ചെറിയ സ്പൂൺ
- പച്ചമുളക് – 8 എണ്ണം
- ഗരംമസാലപ്പൊടി – ½ ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- മല്ലിയില – പാകത്തിന്
- ബൺ – 4 എണ്ണം
- മുട്ട – 2
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫിനോടൊപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി ഉപ്പും ചേർത്തിളക്കി നന്നായി വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി ഇതിലേക്ക് ബീഫ് ചേർത്തിളക്കുക. ഇതിനോടൊപ്പം മല്ലിയിലയും ചേർത്ത് ഇളക്കി മാറ്റിവെയ്ക്കുക. ബണ്ണിന്റെ സൈഡിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി ഇതിൽ രണ്ട് വലിയ സ്പൂൺ ബീഫ് മിശ്രിതം നിറച്ചു മുട്ടയിൽ മുക്കി അൽപ്പം എണ്ണയിൽ തിരിച്ചതും മറിച്ചുമിട്ട് വറുത്തെടുക്കുക.
STORY HIGHLIGHT :beef stuffed bun