തിരുവനന്തപുരം: മലപ്പുറത്ത് പൊലീസിൽ വന്‍ അഴിച്ചുപണി. ഡിവൈഎസ്പിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റും. പി വി അൻവർ എംഎൽഎയുടെആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റി. ഡിവൈ എസ് പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്പെഷ്യൽ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
പൊലീസിലെ അഴിച്ചുപണിയിൽ തൃപ്തനാണെന്നാണ് പി.വി അൻവർ എംഎൽഎ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
പി.വി അൻവർ എംഎൽഎയാണ് പൊലീസുമായി ബന്ധപ്പെട്ട് ആരോപണം ആദ്യം ഉന്നയിക്കുന്നത്. പിന്നീട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ പരോക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര് ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഈയൊരു പശ്ചാതലത്തിലാണ് മലപ്പുറത്തെ പൊലീസിൽ അഴിച്ചുപണിക്ക് വേണ്ടിയുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഡിവൈഎസ്പി, എസ്പി റാങ്കിന് മുകളിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റും.