അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അവധി ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും.
മലയാളികള്‍ക്കൊരു സര്‍പ്രൈസും ഇത്തവണത്തെ അവധി പ്രഖ്യാപനത്തിലുണ്ട്. തിരുവോണ ദിവസമാണ് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് തിരുവോണത്തിന്റെ ദിവസം പൊതു അവധി വരുന്നത്. ഇതോടെ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. സര്‍ക്കാര്‍ മേഖലയ്ക്ക് നേരത്തെ തന്നെ ഈ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
പ്രവാസി മലയാളികളെ സംബന്ധിച്ച് ഈ അവധി നല്‍കല്‍ ഇരട്ടി സന്തോഷമാണ്.
അബുദാബി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആചരിക്കുന്നത്. ഗള്‍ഫ് ഉള്‍പ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-നാണ്.
STORY HIGHLIGHTS: UAE announced paid holiday on prophets birthday