പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്നതും. മനോഹരവുമായ മദ്ധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്. ഈ കാംബസ് പടക്കളം എന്ന ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലമാവുകയാണിപ്പോൾ. സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇവിടെ ആരംഭിക്കുകയുണ്ടായി.
മലയാള സിനിമയിൽ വലിയ പുതുമകൾ സമ്മാനിച്ചു പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
ബേസിൽ ജോ സഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും പ്രശസ്ത തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചു പോന്നതിനു ശേഷമാണ് മനുസ്വരാജ് ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
ഫ്രൈഡേ അവതരിപ്പിക്കുന്ന പതിനാറാമത് പുതുമുഖ സംവിധായകൻ
പുതിയ സംവിധായകരെ ഏറ്റവും കൂടുതൽ മലയാള സിനിമക്കു നൽകിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. മനുസ്വരാജിനെ പടക്കളം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുമ്പോൾ ഈഗണത്തിലെ പതിനാറാമാനാകുകയാണ്.
പതിവായി പുതുമുഖ സംവിധായകരെ അവതരിപ്പിച്ച ക്രഡിറ്റ് ഫ്രൈഡേ ഫിലിംസിന് മാത്രമായിരിക്കും.
പൂർണ്ണമായും ഒരു കാംബസ് ചിത്രമാണിത്. ചിത്രത്തിൻ്റെ തൊണ്ണൂറുശതമാനം രംഗങ്ങളും ഈ കാംബ സ്സിൽത്തന്നെയാണു ചിത്രീകരിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
രണ്ടു ഷെഡ്യൂളുകളിലായി എഴുപതു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് കംബസ്സിൽ മാത്രം ചിത്രീകരിക്കുന്നത്.
ഒരു എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
ഒരു കാംബസ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകൻ്റെ മുന്നിൽ പെട്ടെനന്ന കടന്നു വരുന്ന പല മുൻവിധികളേയും തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിത്.
ഫുൾ ഫൺ, ഫിൻ്റെസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറഞ്ഞു.
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരുകാംബസാണിത്. ഇവിടുത്തെ വിദ്യാർത്ഥികൾ പുതിയ തലമുറക്കാരും ഉയർന്ന ചിന്താഗതികളുമൊക്കെയുള്ളവർ. ശാസ്ത്രയുഗത്തിൽ,
കോമിക്സും, സൂപ്പർ ഹീറോയുമൊക്കെ വായിച്ച് അതിൽ ആകൃഷ്ടരായ കുട്ടികളാണ്. അവരുടെ വീഷണങ്ങളിലും, ചിന്തകളിലുമൊക്കെ ഇതിൻ്റെ പ്രതിഫലനങ്ങൾ ഏറെഉണ്ട്.
ഇവിടെ ബുദ്ധിയും, കുശലവുമൊക്കെ കൈമുതലായിട്ടുള്ള ഈ വിദ്യാർത്ഥികൾക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. വിദ്യാർത്ഥികളെ നേരിടുന്ന ഈ പ്രശ്നത്തെ തരണം ചെയ്യാള്ള ഇവരുടെ ശ്രമങ്ങൾ ഏറെ തികഞ്ഞ ഹ്യൂമർ മുഹൂർത്തങ്ങളിലൂടെ അവരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇതാണ് മറ്റു കാംബസ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാക്കുന്നത്.
നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി, വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് ബോയ്,( വാഴ ഫെയിം)
അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യു ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാംബസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ തിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
മേക്കപ്പ- റോണക്സ് സേവ്യർ
കോസ്റ്റ്യും ഡിസൈൻ .സമീരാ സനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ കുവാർ പൂജപ്പുര.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
ഫോട്ടോ . വിഷ്ണു.എസ്. രാജൻ