Kerala

ഓണത്തിരക്ക്: ബെംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും | Onam: One more special train on Bengaluru route

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് പോകുന്നവർക്കായി 13ന് ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ബെംഗളൂരു വഴി സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് 14നാണ് മടക്ക സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഹുബ്ബള്ളി–കൊച്ചുവേളി സ്പെഷൽ (07333) രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി–ഹുബ്ബള്ളി സ്പെഷൽ (07334) 14ന് ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.