വടക്കാഞ്ചേരി: ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച കുടുംബം തോട്ടില്‍ വീണു. വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂങ്ങോടുവളവിനു സമീപമാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.
മലപ്പുറം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഗൂഗിളിൽ തിരഞ്ഞ് കുന്നംകുളം റോഡ് ഒഴിവാക്കി വരവൂർ വഴിയാണ് അധികവും യാത്ര. കുണ്ടന്നൂർ-വരവൂർ റോഡിൽ വളവും തിരിവും ഏറെയായതിനാൽ അപകടങ്ങൾ ഇവിടെ സ്ഥിരമാണ്.
content highlight: car-overturned-after-following-google-map