മലപ്പുറം: ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.
content highlight: malappuram-bike-accident