Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

കേരളത്തിലെ ഏറ്റവും പേരുകേട്ട ആന

ഇന്നും തലയെടുപ്പ്, സൗന്ദര്യം ശക്തിയും കൊണ്ട് മുന്നിൽ നിൽക്കുന്നവൻ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Sep 11, 2024, 11:06 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സൽപേരും പ്രശസ്തിയും നേടിയ ഗുരുവായൂർ കേശവൻ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങി പോകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

 

നിലമ്പൂര്‍ കാടുകളില്‍ കളിച്ചു വളര്‍ന്ന കുട്ടിക്കൊമ്പന്‍ ആരോ കുഴിച്ച വാരിക്കുഴിയില്‍ വീണു. അവിടെനിന്നാണ് നിലമ്പൂര്‍ കോവിലകത്തെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ രണ്ടാമത്ത കുട്ടിക്കൊമ്പനായി വിലസുന്ന സമയത്താണ് മലബാറിലാകമാനം ലഹള പൊട്ടിപ്പുറപ്പെട്ടത്. മലബാര്‍ ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോള്‍ ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയ രാജ തൃശിവേപേരൂർക്ക് താമസം മാറ്റി. സ്വത്തു വഹകളെല്ലാം കാര്യസ്ഥനെ ഏല്‍പിച്ചു. എന്നാല്‍ ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന്‍ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി 4-ാം തിയതി കുട്ടിക്കൊമ്പന്‍ കേശവനെ നടയ്ക്കിരുത്തിയത്.

 

ക്ഷേത്രത്തില്‍ നടയിരുത്തുമ്പോള്‍ കേശവന്‍ ചെറിയ കുട്ടിയാനയായിരുന്നു. അന്ന് അവിടുത്തെ കേമനായ കൊമ്പന്‍ പത്മനാഭനായിരുന്നു. അന്ന് ശീവേലിക്ക് രണ്ടു നേരവും എഴുന്നള്ളിച്ചിരുന്നത് കേശവനെയായിരുന്നു. ഗുരുവായൂരപ്പന്റെ സുരക്ഷിത വലയത്തില്‍ പിന്നെ കേശവന്‍ വളര്‍ന്നു. കേശവന്റെ രണ്ടു പാപ്പാന്‍മാരായിരുന്നു മാണി നായരും ചെറിയ അച്ചുതന്‍ നായരും. മാണിനായര്‍ കരുത്തനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നെങ്കില്‍ അച്ചുതന്‍ നായര്‍ ശുഷ്‌കിച്ച ദേഹപ്രകൃതക്കാരനായിരുന്നു. കരുത്തനായ മാണിനായര്‍ എപ്പോഴും കേശവനെ പേടിപ്പിച്ചു നിര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അച്ചുതന്‍ നായര്‍ സ്‌നേഹം കൊണ്ടായിരുന്നു കേശവനെ കൊണ്ടു നടന്നിരുന്നത്. സ്വന്തം മകനെ പേരു വിളിച്ചു പെരുമാറുന്ന പോലെ മോനേ, കുട്ടാ, കേശവാ എന്നൊക്കെ പറഞ്ഞു കേശവനെ പരിലാളിച്ചു. ആനയഴകിന്റെ അപാരതയും തലയെടുപ്പിന്റെ സവിശേഷതയും കൊണ്ട് കേശവന്‍ അന്ന് ദേവസ്വത്തിലെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന പത്മനാഭനെ മെല്ലെ മെല്ലെ മറി കടക്കാന്‍ തുടങ്ങി. തിടമ്പേറ്റിയാല്‍ പിന്നെ തലയുയര്‍ത്തിയുള്ള കേശവന്റെ നില്‍പ് മറ്റാനകളെ അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു. കുറച്ചു കാലത്തിനു ശേഷം പത്മനാഭന്‍ ചരിഞ്ഞപ്പോള്‍ കേശവന്‍ പിന്നെ ഗുരുവായൂരപ്പന്റെ യശസുയര്‍ത്തുന്ന ഗജരാജനായി മാറി.

 

മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ നിർദേശിക്കുന്ന സമസ്ത രാജകീയ ചൈതന്ന്യങ്ങളും രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം. ഉയരമോ 11.5 അടി, കൊമ്പിന്‍റെ കടവായില്‍ നിന്നു പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ അപൂര്‍വതയുള്ള അനേകം സ്വഭാവ സവിശേഷതകളും. പേരും പെരുമയും കേശവന് ഒരുപാട് കിട്ടിയെങ്കിലും പേരിനോടൊപ്പം ഭ്രാന്തന്‍ കേശവന്‍ എന്ന ചെല്ലപ്പേരും കിട്ടി. മദപ്പാടു കാലത്ത് ചില വേലത്തരങ്ങള്‍ കാണിക്കുന്ന കേശവന്‍ ഇടഞ്ഞോടിയാല്‍ പിന്നെ ഗുരുവായൂരില്‍ ചെന്നേ നില്‍ക്കൂ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാത്ത കേശവന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയോടെ ചെയ്യും. കേശവന്റെ ഭ്രാന്ത് മാറുന്നതിനു വേണ്ടി വിധി പ്രകാരം ക്ഷേത്രത്തില്‍ 41 ദിവസം ഭജനവുമായി കഴിച്ചു കൂട്ടിയെന്നും അതിനു ശേഷം കേശവന്റെ മനസ്സു മാറിയെന്നും പറയുന്നു. സ്വഭാവത്തില്‍ ഒരുപാട് സവിശേഷതകളുള്ള കേശവന്‍ ആരെയും അകാരണമായി ഉപദ്രവിച്ചതായി അറിവില്ല. നേരിന്റെ വഴിയിലൂടെയേ എന്നും നടന്നിട്ടുള്ളൂ.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

 

ഒരിക്കല്‍ തൃശൂരിനടുത്തുള്ള കൂര്‍ക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനായി കേശവന്‍ പുറപ്പെട്ടു. എന്നാല്‍ പുഴക്കല്‍ പാടത്ത് എത്തിയപ്പോള്‍ കേശവന് എന്തോ അനിഷ്ടം തോന്നി പോകേണ്ടെന്ന് തീരുമാനിച്ചുറച്ചു. കേശവന്‍ തിരിഞ്ഞു നടന്നു, നേരെ ഗുരുവായൂര്‍ക്ക് പുലര്‍ച്ചെ ഗുരുവായൂര്‍ കിഴക്കേ നട വഴി വന്ന് വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. എവിടുന്നു ഇടഞ്ഞാലും നേരെ കണ്ണന്റെ അടുത്തേക്ക് ഓടിയെത്തുന്ന സ്വഭാവം കേശവന്റെ പ്രത്യേകതയായിരുന്നു.

 

1950കളിൽ കേശവൻ്റെ പേര് കേരളത്തിന് പുറത്ത് അറിഞ്ഞ് തുടങ്ങി കേരളത്തിന് പുറത്തും എഴുന്നള്ളിപ്പിന് പോയി തുടങ്ങി കേശവന് വേണ്ടി ഉൽസവ കമ്മിറ്റിക്കാർ മൽസരിച്ചു. അക്കാലത്ത് 2000 ത്തിൽ അധികം വരുന്ന ഏക സംഖ്യയക്ക് കേശവനെ എഴുന്നള്ളിക്കുന്നത്. വമ്പൻമാരായ കൊമ്പൻമാരെ മുട്ടുക്കുത്തിച്ച് തൻ്റെ ഔദിത്യവും പ്രശംസ്തിയും തെളിയിച്ചു. സുസ്ത്യർഹവും സ്നേഹാദരവും മുൻ നിറുത്തി ഗുരുവായൂർ പൗരാവലി 1972 ൽ ഗുരുവായൂർ കേശവൻ്റെ ജൂബിലി കൊണ്ടാടി.

 

കേശവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചപ്പോള്‍ 1973ൽ ദേവസ്വം അധികൃതരും ആരാധകരും ചേര്‍ന്നൊരുക്കിയ ഗജസംഗമത്തില്‍ ‘ഗജരാജന്‍’ എന്ന സ്ഥാനപ്പേരു നല്‍കി. അതിനു ശേഷം ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പക്ഷേ ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പന്‍ കേശവനായിരിക്കാം. 1976 ഡിസംബർ 2 ഗുരുവായൂര്‍ എകാദശി നവമി വിളക്കില്‍ രാത്രി സ്വര്‍ണക്കോലമേന്തി നിന്നിരുന്ന കേശവന് എന്തോ ദേഹാസ്വാസ്ഥ്യം നേരിട്ടു. രണ്ട് തവണ ഛർദിച്ചു ചെറിയ വിറയല്‍ ആരംഭിച്ചു. ഉടന്‍ തന്നെ കോലം മറ്റൊരാനപ്പുറത്തേക്ക് മാറ്റി കേശവനെ കിഴക്കേ ഗോപുരം വഴി കോവിലകം പറമ്പിലേക്ക് മാറ്റി. പിറ്റേന്ന് ദശമി. ജലപാനം പോലും കഴിക്കാതെ കേശവന്‍ കിടന്നു. കേശവന്റെ ജീവന്‍ രക്ഷിക്കാന്‍ മണ്ണുത്തി വൈറ്റിനറി കോളെജിലെ ഡോ.തോമസ് ജോർജും, ചാവക്കാടുള്ള ഡോ. അബദുൾ ഹബീബും പാപ്പാൻമാരായ രാമൻകുട്ടിയും, കുട്ടികൃഷ്ണനും ശ്രമിച്ചു കൊണ്ടിരുന്നു. അതിന് ശേഷം കേശവൻ തനിയെ എണീറ്റ് കുട്ടകത്തുനിന്ന് വെള്ളം എടുത്ത് കണ്ണും മുഖവും കഴുകി ഒരു തുമ്പിക്കൈ വെള്ളം ശരീരത്തിൽ വീശി ഒരു തുമ്പിക്കൈ കുടിക്കുകയും ചെയ്ത കണ്ണനേ നോക്കി കിടന്നു പിറ്റേന്ന് ഏകാദശി. അന്ന് നേരം പുലര്‍ന്നത് ഗുരുവായൂര്‍ കേശവന്‍ ഇഹലോകം വെടിഞ്ഞെന്ന വാര്‍ത്തയുമായാണ്. സാധാരണ ആന ചരിഞ്ഞു എന്നാണ് പറയുക.

 

ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ തന്നെയായിരുന്നു . ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്‌ക്കരിച്ചു കിടന്നാണ് കേശവന്‍ അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വര്‍ഷാവര്‍ഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാര്‍പ്പണം നടത്തി ഓര്‍മ പുതുക്കുന്നു. കേശവന്റെ രണ്ടു കൊമ്പുകളാണ് ക്ഷേത്രകവാടത്തിന്റെ ഇരുവശവും ഇന്ന് കാണുന്നത്. കേശവനെക്കുറിച്ച് നിരവധി പുസ്തകങ്ങളും കവിതകളും സിനിമകളും ടിവി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്.

 

കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും കേശവനെ ഓർക്കാതിരിക്കാനാവില്ല.. ഇന്നും ഗുരുവായൂരിലെ ആനക്കൊട്ടിലായ പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു, പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മാറിയ സാക്ഷാല്‍ കേശവൻ ആന ചരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പഴമൊഴി മാറ്റിപ്പറയുകയാണെങ്കില്‍ കേശവനെ ഇങ്ങനെ വിശേഷിപ്പിക്കാം, കേശവന്‍ ജീവിച്ചിരുന്നപ്പോഴും ചരിഞ്ഞപ്പോഴും പ്രശസ്തന്‍ എന്ന്. അതുകൊണ്ടു തന്നെ ഗജപുരാണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം കേശവന്റെ കാലം കഴിയുന്നില്ല, .

Tags: AnweshnamAnweshnam.comഗുരുവായൂർ കേശവൻആനപ്രേമികൾഉത്സവംആന

Latest News

വാക്കിൽ നിന്ന് പിന്മാറുക എന്നത് അവരുടെ സ്വഭാവമാണ്; വെടിനിർത്തൽ ധാരണ ലംഘിച്ചതിൽ പാകിസ്ഥാനെതിരെ ശശി തരൂർ

ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റുമോർട്ടം ഇന്ന്

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി നിയുക്ത KPCC അധ്യക്ഷൻ സണ്ണി ജോസഫ്

അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; റെഡ് അലർട്ട് തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.