മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് ഋഷി. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് ഋഷി. ഋഷിയുടെ ഓരോ വാർത്തകളും വല്ല്യ ഇഷ്ടത്തോട് തന്നെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. താരം വിവാഹിതനായ വാർത്തയും മലയാളി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇപ്പോൾ വിവാഹശേഷം ഒരു അഭിമുഖത്തിലെത്തിയിരിക്കുകയാണ് താരം ഈ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയകഥകളെ കുറിച്ച് ആയിരുന്നു അവതാരിക ചോദിച്ചിരുന്നത്. ആറു വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് ഋഷി പറയുന്നു.
സഹപ്രവർത്തകരായ പലർക്കും ഈ കാര്യം അറിയാമായിരുന്നു എന്നാൽ അധികമാരും ഇത് ശ്രദ്ധിച്ചിട്ടില്ല. പലപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുമ്പോഴും സുഹൃത്തുക്കളാണ് എന്നാണ് കരുതിയിരുന്നത്. സ്നേഹപൂർവ്വം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വാവേ എന്നൊക്കെയാണ് വിളിക്കുന്നത്. സംഭവം ക്ലീഷേയായി തോന്നുമെങ്കിലും റിലേഷൻഷിപ്പിൽ ആരും കേൾക്കാത്ത സമയത്ത് എല്ലാവരും ഇങ്ങനെയൊക്കെ തന്നെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇങ്ങനെയാണ് പ്രണയത്തിനെ കുറിച്ച് സംസാരിക്കുന്നത്.. ആറു വർഷം നീണ്ടുനിന്ന പ്രണയമാണ് തങ്ങളുടെ പങ്കാളിയായ ഐശ്വര്യയും സമ്മതിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഇവരുടെ ജീവിതത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്..
സന്തോഷപൂർവ്വമായ ജീവിതം നയിക്കും എന്നാണ് പലരും അഭിമുഖങ്ങളിൽ ഇവരോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇവരുടെ വാർത്തകൾക്ക് അത്രത്തോളം സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഇരുവരും സജീവ സാന്നിധ്യമാണ്. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ഋഷി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതൊക്കെ തന്നെ യൂട്യൂബിലൂടെയാണ് താരം പങ്കുവെച്ചത്
Story Highlights ; Rishi and aiswarya