പ്രായം കൂടുന്നതോടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളും ഉയരുന്നു. അതിലൊന്ന് മാത്രമാണ് ഹൃദയാരോഗ്യ പ്രശ്നങ്ങൾ. പ്രായം വർദ്ധിക്കുന്നതോടെ ഹൃദയാരോഗ്യത്തിന്റെ പരിചരണത്തിനും, മുൻകരുതലുകൾക്കും കൂടുതൽ പ്രാധാന്യം നൽകണം. ഹൃദയാഘാതങ്ങൾ, ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങൾ എന്നിവ പ്രായം കൂടുന്നവർക്കിടയിൽ ഒരു സാധാരണ സംഭവമാണ്. ഇത്തരത്തിൽ, പ്രായം കൂടിയവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യം തന്നെയാണ്.
നിരവധി ഘടകങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. അതിലൊന്നാണ് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നത്. മനുഷ്യന്റെ ഭക്ഷണരീതി ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു എന്ന് സംശയമില്ലാതെ പറയാം. ഫൈബർ, ഓമേഗ-3 കൊഴുപ്പുകൾ, കാൽഷ്യം, പോട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രായം ഏതായാലും ഇന്നത്തെക്കാലത്ത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കുന്നവരുടെ ഹൃദയാരോഗ്യവും മികച്ചതായിരിക്കും.
വാർധക്യത്തിൽ ശരീരത്തിന് ആവശ്യമായ വ്യായാമം നൽകേണ്ടത് നിർണായകമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് മാത്രമല്ല മൊത്തത്തിലുള്ള ശരീരത്തിന്റെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഹൃദയാഘാതം, രക്തസമ്മർദം, കൂടാതെ ഹൃദയരോഗങ്ങളുടെ അപകടം കുറയ്ക്കുന്നതിനും വ്യായാമം ഉത്തമമാണ്. കൂടാതെ, അമിതമായ മദ്യപാനം ഹൃദയാരോഗ്യത്തെ തീവ്രമായി ബാധിക്കുന്ന പ്രശ്നമാണ്. ചെറുപ്പകാലത്തെ ഇത്തരം ദുശീലങ്ങൾ ഒഴിവാക്കുന്നതായിരിക്കും ഉത്തമം. കാരണം, പലപ്പോഴും സ്വീകരിക്കുന്ന എല്ലാ ദുശീലങ്ങളുടെയും പരിണിതഫലം പ്രകടമാകുന്നത് വാർധക്യത്തിൽ ആയിരിക്കും. ഇതിൽ കൂടാതെ, മാസിക ആരോഗ്യം നിലനിർത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന കാര്യമാണ്. കൂടുതലായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, വിഷമം എന്നിവ ഹൃദയാരോഗ്യത്തെ തകർക്കുന്ന ഘടകങ്ങളാണ്.
മാനസിക ആരോഗ്യപരിപാലനം, ശരിയായ വ്യായാമം, കൃത്യമായ ആരോഗ്യപരിശോധനകൾ, മികച്ച ഭക്ഷണരീതി എന്നിവയെല്ലാം പിന്തുടരുന്നത് പ്രായം കൂടുന്നവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ ആണ്.
STORY HIGHLIGHT : Older Adults and Heart Disease