ചർമ്മത്തിലെ ടാനും മറ്റും നീക്കം ചെയ്ത് നല്ല തിളക്കവും ഭംഗിയും നൽകാൻ സഹായിക്കുന്ന ഹോം മെയ്ഡ് ബോഡി സ്ക്രബുകൾ വീട്ടിലുണ്ടാക്കാൻ സാധിക്കും. കെമിക്കലുകൾ ഇല്ലാത്ത ഇത്തരം സ്ക്രബുകക്ഷ പലപ്പോഴും ബോഡിയ്ക്ക് വളരെ നല്ലതാണ്. കാപ്പി, ഉപ്പ്, പഞ്ചസാര തുടങ്ങിയവയൊക്കെ കാലങ്ങളായി ഉപയോഗിക്കുന്നവയാണ്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ മൃദുവാക്കാനും, സുഷിരങ്ങളെയൊക്കെ തുറന്ന് വ്യത്തിയാക്കാനും ഏറെ സഹായിക്കുന്നതാണ് ബോഡി സ്ക്രബുകൾ. ചർമ്മത്തിന് വളരെ നല്ലതാണ് തേൻ. ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. കൂടാതെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാനും ഇത് ഏറെ സഹായിക്കും. ചർമ്മത്തെ മൃദുവാക്കാനും തിളക്കം കൂട്ടാനും ഇത് വളരെയധികം സഹായിക്കും. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതാണ് തേൻ. നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാനും എക്സ്ഫോളിയേറ്റ് ചെയ്യാനും ഇത് വളരെ നല്ലതാണ്. അഴുക്കിനെ പുറന്തള്ളാനും ചർമ്മത്തിന് ഭംഗി കൂട്ടാനും സഹായിക്കുന്നതാണ് തേൻ. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, അതായത് ലോറിക്, കാപ്രിക് ആസിഡ്, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ കാരണം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ധാരാളം ഗുണങ്ങൾ ലഭിക്കും. ചർമ്മത്തിൽ വളരാൻ കഴിയുന്ന ദോഷകരമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ വെളിച്ചെണ്ണ മികച്ചതാണ്. മുഖക്കുരു, ഫോളികുലൈറ്റിസ്, സെല്ലുലൈറ്റിസ് തുടങ്ങിയ സാധാരണ ചർമ്മ അണുബാധകൾ ഫംഗസുകളും ബാക്ടീരിയകളും മൂലമാണ് ഉണ്ടാകുന്നത്, വെളിച്ചെണ്ണയിലെ ലോറിക്, കാപ്രിക് ആസിഡ് എന്നിവ ഇവയെ നശിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ സാധിക്കുന്നതും കൂടിയാണ് പഞ്ചസാര. ഇതിലെ സ്വാഭാവിക എണ്ണകൾ ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്നു. പഞ്ചസാര പല തരത്തിൽ ചർമ്മത്തിൽ ഉപയോഗിക്കാം. എന്നാൽ സ്ക്രബ് ചെയ്യുമ്പോൾ മൃദുവായി വേണം ചെയ്യാൻ. പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെ കുറയ്ക്കാനും ചർമ്മം നേരെയാക്കാനും ഇത് ഏറെ സഹായിക്കും. ഒരു കപ്പ് പഞ്ചസാര പൊടിച്ച് എടുക്കുക. ഇനി ഇതിലേക്ക് 4 ടേബിൾ സ്പൂൺ തേൻ, 1 ടീ സ്പൂൺ ബീറ്റ്റൂട്ട് പൊടി, 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, അൽപ്പം ബോഡി വാഷ് എന്നിവ ചേർത്ത് യോജിപ്പിക്കുക. നല്ലൊരു സ്ക്രബിൻ്റെ പരുവം ആകുന്നത് വരെ യോജിപ്പിച്ച് എടുക്കാം. ഇനി ഇത് ദേഹത്ത് തേച്ച് കുളിക്കാവുന്നതാണ്.