കൊച്ചി: ‘ബ്രോ ഡാഡി’ സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. മന്‍സൂറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്.
കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തനിക്കും കുഞ്ഞിനുമെതിരെ മോശമായ രീതിയില്‍ ദുഷ്പ്രചാരണം നടത്തിയെന്നും യുവതി ആരോപിക്കുന്നു. ജീവഭയമുണ്ടെന്നും ഒളിച്ചാണ് ജീവിക്കുന്നതെന്നും യുവതി പറഞ്ഞു. കൂടാതെ പരാതി നല്‍കിയതിന്റെ പക കാരണം മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തുവെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Bro Daddy movie assistant director arrested