ആന്ധ്ര പോലീസ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടി കണ്ടാൽ മദ്യപന്മാര്‍ തീര്‍ച്ചയായും ഞെട്ടും. ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുന്ന പോലീസ് അതെല്ലാം ജെസിബി ഉപയോഗിച്ച് നശിപ്പുക്കുന്ന വീഡിയോയാണ് ആന്ധ്രയില്‍ നിന്നും വൈറലായത്. എന്നാല്‍ വൈറലായ വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഒന്നു ചിരിക്കും. പോലീസുകാര്‍ നിരത്തിയ മദ്യക്കുപ്പികള്‍ കൈക്കലാക്കാന്‍ ഗുണ്ടൂരില്‍ ഒരു വലിയ ജനക്കൂട്ടം ഓടുന്നത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടികൂടിയ മദ്യം പൊലീസ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു, ഇതിനായി ജെസിബിയുടെ വലിയ എസ്‌കവേറ്ററും കൊണ്ടു വന്നിരുന്നു. എന്നാല്‍ പോലീസ് നശിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സംഭവം കണ്ടുകൊണ്ടിരുന്ന ചില വിരുതന്മാര്‍ മദ്യക്കുപ്പികള്‍ എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചത്. ചിലര്‍ ഒന്നും രണ്ടും കുപ്പികള്‍ കൈക്കലാക്കി കൊണ്ടു പോയപ്പോള്‍ മറ്റു ചിലര്‍ കൈയ്യില്‍ കിട്ടിയ മദ്യം എടുത്തുകൊണ്ട് കടന്നു കളഞ്ഞു. അവിടെ ചുറ്റി നിന്ന പോലീസ് വളരെ കഷ്ടപ്പെട്ടാണ് നാട്ടുകാരെ അവിടെ നിന്നും തുരത്തിയത്.
Police ko liquor disposal Karna tha aur Andhra ke logon ne loot macha di.
😂😂 pic.twitter.com/2t5M1nCaJt— Ashish (@error040290) September 10, 2024
ഗുണ്ടൂര്‍ ജില്ലയിലുടനീളം 50 ലക്ഷം രൂപ വിലമതിക്കുന്ന 24,031 കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച ജില്ലാ എസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുകൂര്‍ റോഡില്‍ നല്ലചെരുവിലെ ഡമ്പിംഗ് യാര്‍ഡില്‍ മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ് നാട്ടിലെ പ്രധാന കുടിയന്മാര്‍ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. സാധാരണ ഗതിയില്‍ മദ്യക്കുപ്പികള്‍ ധാരാളമുള്ളപ്പോള്‍ റോഡ് റോളര്‍ ഉപയോഗിച്ച് ചതച്ചിടുകയാണ് പതിവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു ഇത്തവണ എസ്‌കവേറ്റര്‍ കൊണ്ടുവന്നതിനാല്‍ മദ്യക്കുപ്പികള്‍ പൊട്ടിക്കാന്‍ സമയമെടുത്തു. ഈ സമയമാണ് മദ്യപന്മാര്‍ സ്ഥലത്ത് എത്തുകയും കുപ്പികള്‍ മോഷ്ടിക്കുകയും ചെയ്തത്. കുറച്ച് ആളുകളെയെങ്കിലും കുപ്പികള്‍ തിരികെ നല്‍കാന്‍ പോലീസിന് കഴിഞ്ഞു – ചിലര്‍ സൗമ്യമായി അവ തിരികെ സൂക്ഷിക്കുന്നത് കണ്ടു. കുപ്പികള്‍ മോഷ്ടിച്ചവരെ തിരിച്ചറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ ഫൂട്ടേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ”അവസാനത്തെ ആള്‍ അക്ഷരാര്‍ത്ഥത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുകയും കുപ്പിയുമായി പോകാന്‍ അനുവദിക്കാന്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു,” ഒരു എക്‌സ് ഉപയോക്താവ് എഴുതി. ‘തങ്ങള്‍ ഒരു മദ്യ ലംഗര്‍ സംഘടിപ്പിച്ചുവെന്ന് പ്രദേശവാസികള്‍ കരുതി,’ മറ്റൊരാള്‍ പരിഹസിച്ചു. ‘ജീവിതം ഫിക്ഷനേക്കാള്‍ അപരിചിതമാകുമ്പോള്‍’ എന്നതിന്റെ ഉദാഹരണമായി ഒരു എക്‌സ് ഉപയോക്താവ് ഇതിനെ വിളിച്ചു.