തൈക്കാട് ഗവ. മോഡല്‍ സ്കൂളിലെ ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം നവംബര്‍ ഒന്പതിനു നടത്താന്‍ തീരുമാനിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഗമം വിജയകരമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മുന്‍ എംപി അഡ്വ. എ സമ്പത്ത് ചെയര്‍മാനും പ്രകാശ് പ്രഭാകര്‍ ജനറല്‍ കണ്‍വീനറുമായി 51 പേരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. കൂടാതെ വൈസ് ചെയര്‍മാനായി ഷണ്മുഖം പിള്ള എ.എം നെയും ജോയിന്റ് കണ്‍വീനര്‍ ബിമല്‍ പിയേയും ചുമതലപ്പെടുത്തി.
സംഗമ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ മോഡല്‍ സ്കൂളില്‍ ലോവര്‍ പ്രൈമറി ക്ലാസുകളില്‍ പഠിച്ചിരുന്ന പൂര്‍വവിദ്യാര്‍ഥികളായ വനിതകളെയും സംഗമത്തില്‍ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു. സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ഷാജി കുമാര്‍ എസ്.വി, ശ്യാം കുമാര്‍ ഡി എസ്, എന്‍ കെ ദാസ്, ഡോ അജിത് ചക്രവര്‍ത്തി, ഷണ്മുഖം പിള്ള എ എം, ഡോ ബാബു പി കെ, സുരേഷ് കുമാര്‍ ആര്, അഭിറാം കൃഷ്ണന്, ബാലന് മാധവന്, അജിത് എല്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ പി ടി എ പ്രസിഡന്റ് ആര് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ.വി യോഗത്തില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;Model School Alumni Meet: Welcome Committee formed