ചേരുവകൾ
1. പഴുത്ത മാങ്ങ – 5 എണ്ണം
2. വെളുത്തുള്ളി – 15 എണ്ണം
3. ഇഞ്ചി – ചെറിയ കഷ്ണം
4. നല്ലെണ്ണ – 100 ഗ്രാം
5. കടുക് – 2 ടേബിൾ സ്പൂൺ
6. വറ്റൽ മുളക് – 3 എണ്ണം
7. ഉലുവ – 1/4 ടീസ്പൂൺ
8. പച്ചമുളക് – 4 എണ്ണം
9. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
10. മുളക് പൊടി – 3 1/2 ടേബിൾ സ്പൂൺ
11. കായപ്പൊടി – 1 ടേബിൾ സ്പൂൺ
12. വിനാഗിരി – 1 ടേബിൾ സ്പൂൺ
13. ഉലുവ പൊടി – 1/4 ടീസ്പൂൺ
14. കറിവേപ്പില – ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം അഞ്ച് പഴുത്ത മാങ്ങ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ഇട്ട് കൊടുക്കാം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് എല്ലാം കൂടെ നന്നായി വഴറ്റിയെടുക്കാം. അതിനുശേഷം നാല് പച്ച മുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും മൂന്ന് വറ്റൽ മുളകും കൂടി ചേർക്കണം.
ഇനി ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്നര ടേബിൾ സ്പൂൺ മുളക് പൊടിയും കാൽ ടീസ്പൂൺ ഉലുവ പൊടിയും ഒരു ടേബിൾ സ്പൂൺ കായപ്പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ലോ ഫ്ലെയിമിൽ വെച്ച് പൊടികൾ എല്ലാം മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച പഴുത്ത മാങ്ങ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാം.
ഒരു പാനിൽ കാൽ ടീസ്പൂൺ കടുക്, ഉലുവ, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് എല്ലാം കൂടെ നന്നായി ചൂടാക്കിയെടുക്കണം. ഇവയെല്ലാം ഒന്ന് ക്രഷ് ചെയ്ത് തയ്യാറാക്കി വെച്ച അച്ചാറിലേക്ക് ചേർത്ത് കൊടുക്കണം. സ്വാദിഷ്ടമായ പഴുത്ത മാങ്ങാ അച്ചാർ തയ്യാർ.
Story Highlights ; Mango Fruit Pickle