സൂപ്പർ രുചിയിൽ വീട്ടിലൊരുക്കാം പാൽ പൊറോട്ട
ആവശ്യമുള്ള സാധനങ്ങൾ
- മൈദ -2 കപ്പ്
- പഞ്ചസാര – ½ ചെറിയ സ്പൂൺ
- ഉപ്പ് – ½ ചെറിയ സ്പൂൺ
- നെയ്യ് – 1 സ്പൂൺ
- മുട്ട – 1
- ചെറിയ ചൂടുള്ള പാൽ – മാവു കുഴക്കാൻ പാകത്തിന്
- എണ്ണ – 1 ചെറിയ സ്പൂൺ
- പാൽപ്പൊടി – 1 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദ, പഞ്ചസാര, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മുട്ടയും ചെറിയ ചൂടോടുകൂടിയ പാലും ചേർത്ത് 5 മിനിറ്റോളം മാവ് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ 5 ഭാഗമാക്കി നന്നായി ഉരുട്ടി 20 മിനുറ്റോളം മാറ്റിവെയ്ക്കുക. ശേഷം നല്ല വലുപ്പത്തിൽ പരത്തിയെടുക്കുക. പരത്തിയെടുത്ത മാവിന് മുകളിൽ എണ്ണ നന്നായി തേക്കുക. അതിനു മുകളിൽ അൽപ്പം പാൽപ്പൊടിയും പഞ്ചസാരയും വിതറുക. ശേഷം ഒരു ബോക്സ് രൂപത്തിൽ മടക്കി വേണ്ടും പരത്തി അൽപ്പം നെയ്യും പുരട്ടി ചുട്ടെടുക്കുക.